LiveTV

Live

Kerala

മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചത് അനുമതിയില്ലാതെ മുംബൈയില്‍ നിന്നെത്തിയ ആള്‍ക്ക്

ചരക്ക് ലോറിയിൽ അനുമതിയില്ലാതെയായിരുന്നു ഇയാളുടെ യാത്ര.

മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചത് അനുമതിയില്ലാതെ മുംബൈയില്‍ നിന്നെത്തിയ ആള്‍ക്ക്

മലപ്പുറം ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയ എടപ്പാള്‍ കാലടി സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 21 ആയി.

എടപ്പാള്‍ കാലടി ഒലുവഞ്ചേരി സ്വദേശിയായ 38കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളത്തേക്കുള്ള ചരക്ക് ലോറിയിൽ അനുമതിയില്ലാതെയായിരുന്നു ഇയാളുടെ യാത്ര. ഏപ്രില്‍ 15ന് രാത്രിയോടെ ചമ്രവട്ടത്ത് എത്തിയ ഇയാൾ സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത് വീട്ടിലെത്തി. വീട്ടുകാരുമായി സമ്പര്‍ക്കമില്ലാതെ അടുത്തുള്ള സഹോദരന്റെ വീട്ടില്‍ തനിച്ചായിരുന്നു താമസം. വിവരമറിഞ്ഞെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ ഏപ്രില്‍ 18ന് എടപ്പാള്‍ വട്ടംകുളത്തുള്ള കോവിഡ് കെയര്‍ സെന്ററില്‍ പ്രത്യേക നിരീക്ഷണത്തിലാക്കി. രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ഏപ്രില്‍ 23ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു.

രോഗബാധിതനൊപ്പം മുംബൈയില്‍ താമസിച്ച് വിവിധ മാര്‍ഗങ്ങളിലൂടെ ജില്ലയില്‍ തിരിച്ചെത്തിയ മറ്റ് അഞ്ച് പേരെയും ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാക്കിയിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ ഭരണകൂടം അവശ്യപ്പെട്ടു.

മലപ്പുറം ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു രോഗബാധ മുംബൈയില്‍ നിന്നെത്തിയ എടപ്പാള്‍ കാലടി...

Posted by District Collector Malappuram on Monday, April 27, 2020