LiveTV

Live

Kerala

ഇന്ന് 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഇക്കാര്യം അറിയിച്ചത്

ഇന്ന് 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4 പേര്‍ക്ക് നെഗറ്റീവ്. കണ്ണൂര്‍ മൂന്ന് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം വന്നത്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഇക്കാര്യം അറിയിച്ചത്.

ഇതുവരെ 485 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 123 പേർ ഇപ്പോൾ ചികിത്സയിലാണ്. 20,773 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്; വീടുകളിൽ 20,255 പേർ, ആശുപത്രികളിൽ 518 പേർ. ഇന്ന് 151 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 23,980 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 23277 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള മുൻഗണനാ വിഭാഗത്തിലുള്ള വ്യക്തികൾ ഇത്തരത്തിലുള്ള മുൻഗണനാ ഗ്രൂപ്പിൽനിന്ന് 875 സാംപിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സം​സ്ഥാ​ന​ത്ത് ആ​റ് ഹോ​ട്ട്സ്പോ​ട്ടു​ക​ൾ കൂ​ടി

ഇ​ടു​ക്കി​യി​ൽ മൂ​ന്നും കോ​ട്ട​യ​ത്ത് ര​ണ്ടും മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ഓ​രോ പ്ര​ദേ​ശ​ങ്ങ​ളേ​യു​മാ​ണ് ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​യി തി​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി​യി​ൽ ക​രു​ണാ​പു​രം, മൂ​ന്നാ​ർ, ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തു​ക​ളും കോ​ട്ട​യ​ത്ത് മേ​ലു​കാ​വ്, ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളും പാ​ല​ക്കാ​ട്ടെ ആ​ല​ത്തൂ​ർ, മ​ല​പ്പു​റ​ത്തെ കാ​ല​ടി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളു​മാ​ണ് ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​യ​ത്.

കോട്ടയം ഇടുക്കി ജില്ലകളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കാര്യങ്ങൾ ഒന്നുകൂടി ഗൗരവമായി പരിശോധിക്കും. ലോക്‌ഡൗൺ പൂർണമായി വിലയിരുത്തി മേയ് 3 ന് പുതിയ തീരുമാനമെടുക്കും. എല്ലാ മേഖലയും വിശദമായി വിലയിരുത്തി നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റോ​ഡു​ക​ളി​ലും കമ്പോ​ള​ങ്ങ​ളി​ലും ര​ണ്ടു ദി​വ​സ​മാ​യി വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഇ​ത് അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സും ജി​ല്ലാ ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളും ശ​ക്ത​മാ​യി ഇ​ട​പെ​ട​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ലി​യ വാ​ഹ​ന​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മാ​ർ​ക്ക​റ്റു​ക​ളി​ൽ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. കൃ​ത്യ​മാ​യി സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കും. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യ സം​സ്ക​ര​ണം ന​ട​ത്തു​ന്ന​തി​ൽ കൂ​ടു​ത​ൽ ഇ​ട​പെ​ട​ൽ വേ​ണ്ട​തു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ക​ട​ക​ൾ തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ചി​ല​യി​ട​ങ്ങ​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ട്. ഇ​തി​നു കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​മു​ണ്ട്. അ​തി​നു വി​രു​ദ്ധ​മാ​യ രീ​തി​ക​ൾ ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ അ​വ്യ​ക്ത​ത​യു​ണ്ടെ​ങ്കി​ൽ അ​തി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സൂക്ഷ്മമായ ക്രമീകരണം

കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്ന ആളുകള്‍ക്ക് സൂക്ഷ്മമായ ക്രമീകരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ സംസ്ഥാന അതിര്‍ത്തിയില്‍ എത്തുമ്പോള്‍ തന്നെ പരിശോധനകള്‍ക്കുള്ള സംവിധാനം ഒരുക്കും. എത്തുന്ന സമയം, പോകേണ്ട സ്ഥലം, ക്വാറന്റൈന്‍ എവിടെ ചെയ്യണം എന്നത് സംബന്ധിച്ച് അതിര്‍ത്തികളില്‍ വെച്ച് തന്നെ കൃത്യമായ ആസൂത്രണം ചെയ്യും.

എല്ലാ വകുപ്പുകളുമായും യോജിച്ചാകും ഇത് നടപ്പിലാക്കുക. മറ്റു സംസ്ഥാന സര്‍ക്കാരുകളുമായി ഏകോപനമുണ്ടാക്കും. പ്രിന്‍സിപ്പിള്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്കായിരിക്കും ഇതിന്റെ ഏകോപന ചുമതലയെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോ​വി​ഡ് രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലാ​ക്കാ​ൻ വൈ​കി​യെ​ന്ന വി​വാ​ദം ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലാ​ക്കാ​ൻ വൈ​കി​യെ​ന്ന രീ​തി​യി​ലു​ണ്ടാ​യ വി​വാ​ദം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ പ്ര​ത്യേ​കി​ച്ച് ഒ​രു​വീ​ഴ്ച​യും ഉ​ണ്ടാ​യി​ല്ല. പോ​രാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തി​ലോ വി​മ​ർ‌​ശി​ക്കു​ന്ന​തി​ലോ കു​ഴ​പ്പി​മി​ല്ല. എ​ന്നാ​ൽ എ​ന്തി​നാ​ണ് ഒ​രു സം​വി​ധാ​ന​ത്തെ ആ​കെ പു​ക​പ​ട​ല​ത്തി​ൽ നി​ർ​ത്തു​ന്ന തെ​റ്റാ​യ പ്ര​വ​ണ. ഇ​ക്കാ​ര്യ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നാ​ണ് അ​ഭ്യ​ർ​ഥ​ന- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​ട്ട​യം ഡി​എം​ഒ​യ്ക്കു രോ​ഗി​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച​തു​മു​ത​ൽ കൃ​ത്യ​മാ​യ ന​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ച​ത്. കോ​ട്ട​യ​ത്ത് തി​ങ്ക​ളാ​ഴ്ച 162 പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഖ​രി​ച്ചിരുന്നു. സാ​മ്പി​ൾ എ​ടു​ക്കേ​ണ്ട വ്യ​ക്തി​ക​ളെ ആം​ബു​ല​ൻ​സ് അ​യ​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യും അ​തേ ആം​ബു​ല​ൻ​സി​ൽ തി​രി​കെ അ​യ​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തി​നു ശേ​ഷം ആം​ബു​ല​ൻ​സ് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്ത​ണം. തി​ങ്ക​ളാ​ഴ്ച ആ​റ് പോ​സി​റ്റീ​വ് ഫ​ല​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. ഇ​വ​രെ എ​ല്ലാം രാ​ത്രി 8.30 ഓ​ടെ കോ​ട്ട​യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ‌ എ​ത്തി​ക്കു​ക​യും ചെ​യ്തു. പി​ന്നെ എ​ന്തി​നാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ വൈ​കി എ​ന്ന​ത​ര​ത്തി​ൽ ച​ർ​ച്ച​കൊ​ണ്ടു​പോ​കു​ക​യും രോ​ഗി​യെ പൊ​തു പ്ര​സ്താ​വ​ന ന​ട​ത്താ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ ആ ​മാ​ധ്യ​മ​ങ്ങ​ൾ ആ​ലോ​ചി​ക്ക​ണം മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.