LiveTV

Live

Kerala

അനുമതിയില്ലാതെ പണം ചെലവാക്കി: പൊലീസിന് ആഭ്യന്തര വകുപ്പിന്‍റെ താക്കീത്

തിരുവനന്തപുരം സിറ്റിലെ അശ്വാരൂഢ സേനയിലെ കുതിരകള്‍ക്ക് ഭക്ഷണം വാങ്ങാന്‍ 56 ലക്ഷം രൂപ അനുമതിയില്ലാതെ ചെലവഴിച്ചതിനാണ് ആഭ്യന്തര വകുപ്പിന്‍റെ താക്കീത്.

അനുമതിയില്ലാതെ പണം ചെലവാക്കി: പൊലീസിന് ആഭ്യന്തര വകുപ്പിന്‍റെ താക്കീത്

മുന്‍കൂര്‍ അനുമതിയില്ലാതെ പണം ചെലവാക്കിയതിന് പൊലീസിന് ആഭ്യന്തര വകുപ്പിന്‍റെ താക്കീത്. തിരുവനന്തപുരം സിറ്റിലെ അശ്വാരൂഢ സേനയിലെ കുതിരകള്‍ക്ക് ഭക്ഷണം വാങ്ങാന്‍ 56 ലക്ഷം രൂപ അനുമതിയില്ലാതെ ചെലവഴിച്ചതിനാണ് ആഭ്യന്തര വകുപ്പിന്‍റെ താക്കീത്. വീഴ്ച ആവര്‍ത്തിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ബാധ്യത ഈടാക്കുമെന്ന് ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നല്‍കി. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

തിരുവനന്തപുരം സിറ്റിയിലെ അശ്വാരൂഢ സേനയിലെ 25 കുതിരകള്‍ക്ക് ഭക്ഷണം വാങ്ങുന്നതിന് അന്‍പത്തിയാറ് ലക്ഷത്തി എണ്‍പത്തിഎണ്ണായിരം രൂപയാണ് ചെലവ്. പ്ലാമൂട്ടുക്കടയിലുള്ള പൊന്നു ഏജന്‍സീസിനാണ് കരാര്‍ നല്‍കിയത്. സ്റ്റോര്‍ പര്‍ച്ചേഴ്സ റൂളിന് വിധേയമായാണ് നടപടിയെന്ന് പൊലീസ് വിശദീകരിക്കുന്നു. എന്നാല്‍ തുക ചെലവഴിക്കുന്നതിന് മുമ്പ് ആഭ്യന്തര വകുപ്പിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയില്ല. പതിവുപോലെ ആഭ്യന്തര വകുപ്പിന്‍റെ സാധൂകരണത്തിനായി പൊലീസ് മേധാവി കത്ത് നല്‍കി.

കത്ത് പരിശോധിച്ച ആഭ്യന്തര വകുപ്പ് ശക്തമായ താക്കീത് നല്‍കിയ ശേഷമാണ് ചെലവഴിച്ച തുകക്ക് സാധൂകരണം നല്‍കിയത്. മുന്‍കൂര്‍ അനുമതി വാങ്ങാതെ ചെലവഴിക്കുന്നത് തുടര്‍ന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ബാധ്യത ഈടാക്കുമെന്നാണ് ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ ചെലവഴിക്കുക എന്നത് പൊലീസ് ആവര്‍ത്തിക്കുന്ന പിഴവാണെന്ന് സിഎജി റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നു.