LiveTV

Live

Kerala

'കേരള സിഎം നല്ലോണം സഹായിച്ച് നമ്മളെ': ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി അതിഥി തൊഴിലാളികള്‍

പശ്ചിമ ബംഗാള്‍ സ്വദേശികളായ കെട്ടിട നിര്‍മാണ തൊഴിലാളികളാണ് പണം നല്‍കിയത്.

'കേരള സിഎം നല്ലോണം സഹായിച്ച് നമ്മളെ': ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി അതിഥി തൊഴിലാളികള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കി അതിഥി തൊഴിലാളികള്‍. പശ്ചിമ ബംഗാള്‍ സ്വദേശികളായ കെട്ടിട നിര്‍മാണ തൊഴിലാളികളാണ് പണം നല്‍കിയത്. 10 വര്‍ഷമായി കോഴിക്കോട് ജോലി ചെയ്യുകയാണിവര്‍.

കോവിഡ് 19 പശ്ചാത്തലത്തില്‍ സര്‍ക്കാരിനൊപ്പം തങ്ങളുമുണ്ടെന്ന് തെളിയിക്കുകയാണ് അതിഥി തൊഴിലാളികള്‍. 15 പേരടങ്ങുന്ന കെട്ടിട തൊഴിലാളികളായ ഇവര്‍ കിട്ടുന്ന കൂലിയില്‍ നിന്ന് മിച്ചം പിടിച്ചു വെച്ച ഇരുപതിനായിരം രൂപയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെ ഏല്‍പിച്ചത്.

ലോക്ഡൌണിനെ തുടര്‍ന്ന് തൊഴിലില്ലാത്തതില്‍ ആശങ്കയിലാണിവര്‍. എന്നാല്‍ അന്നം തരുന്ന നാടിനൊപ്പം നില്‍ക്കുകയാണ് ഈ അതിഥി തൊഴിലാളികള്‍. പ്രളയ കാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്‍കിയിട്ടുണ്ട് ഇവര്‍.