LiveTV

Live

Kerala

തമിഴ്നാട്ടിലെ പ്രധാന മാർക്കറ്റുകൾ അടച്ചു: കേരളത്തിലേക്കുള്ള ചരക്കുനീക്കം മന്ദഗതിയിൽ

പ്രധാന മാർക്കറ്റുകൾ അടച്ചതോടെ സംസ്ഥാനത്തേക്ക് വരുന്ന അവശ്യ സാധനങ്ങള്‍ കയറ്റിയ ലോറികളുടെ എണ്ണത്തിൽ വലിയ കുറവാണ് സംഭവിച്ചത്.

തമിഴ്നാട്ടിലെ  പ്രധാന മാർക്കറ്റുകൾ അടച്ചു: കേരളത്തിലേക്കുള്ള ചരക്കുനീക്കം മന്ദഗതിയിൽ

തമിഴ്നാട്ടിലെ പ്രധാന നഗരങ്ങളില്‍ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിലേക്കുള്ള ചരക്കുനീക്കം മന്ദഗതിയിൽ. പ്രധാന മാർക്കറ്റുകൾ അടച്ചതോടെ സംസ്ഥാനത്തേക്ക് വരുന്ന അവശ്യ സാധനങ്ങള്‍ കയറ്റിയ ലോറികളുടെ എണ്ണത്തിൽ വലിയ കുറവാണ് സംഭവിച്ചത്.

ചെന്നൈ, കോയമ്പത്തൂർ, സേലം, തിരിപ്പൂർ തുടങ്ങി തമിഴ്നാട്ടിലെ പ്രധാന നഗരങ്ങളെല്ലാം പൂർണമായും അടച്ചിട്ടിരിക്കുകയാണ്. പ്രധാന മാർക്കറ്റുകൾ അടച്ചതോടെ ചരക്ക് വാഹനങ്ങളുടെ വരവ് പകുതിയായി കുറഞ്ഞു. പച്ചക്കറി, പലചരക്ക് കയറ്റിയ വാഹനങ്ങളുടെ വരവും പകുതിയായി കുറഞ്ഞു. പാലക്കാട് ജില്ലയിലെ വിവിധ ചെക്ക് പോസ്റ്റുകൾ വഴി സാധാരണ 600ഓളം അവശ്യ സാധനങ്ങൾ കയറ്റിയ വാഹനങ്ങൾ വരുന്നുണ്ട്. എന്നാൽ ഇന്നലെ 333 വാഹനങ്ങളാണ് വന്നത്. ഇന്നും വാഹനങ്ങളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ട്.

സമ്പൂർണ ലോഗ് ഡൗണിൽ ഇളവുകൾ വരുന്നതോടെ ചരക്ക് നീക്കം സാധരണഗതിയിലാകുമെന്നാണ് പ്രതീക്ഷ. തമിഴ്നാട്ടിൽ രോഗം പടരുന്നതിനാൽ കർശന പരിശോധനകളിലൂടെയാണ് കേരളത്തിലേക്ക് ചരക്ക് വാഹനങ്ങളെ കടത്തിവിടുന്നത്.