LiveTV

Live

Kerala

കോവിഡ്: താന്‍ നിരീക്ഷണത്തില്‍ പോയിട്ടില്ലെന്ന് ബിജിമോള്‍ എം.എല്‍.എ

തൊടുപുഴ നഗരസഭ കൌണ്‍സിലര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സന്പര്‍ക്കത്തിലൂടെയാണെന്ന് ജില്ലാ കലക്ടര്‍.

കോവിഡ്: താന്‍ നിരീക്ഷണത്തില്‍ പോയിട്ടില്ലെന്ന് ബിജിമോള്‍ എം.എല്‍.എ

ഏലപ്പാറയിലെ കോവിഡ് കേസുമായി ബന്ധപ്പെട്ട് താന്‍ നിരീക്ഷണത്തില്‍ പോയിട്ടില്ലെന്ന് ബിജിമോള്‍ എം.എല്‍.എ. നിലവില്‍ നിരീക്ഷണത്തില്‍ കഴിയേണ്ട സാഹചര്യമില്ല. ഫേസ്ബുക്കിലൂടെയാണ് ബിജിമോള്‍ എം.എല്‍.എ ഇക്കാര്യം അറിയിച്ചത്.

താന്‍ നിരീക്ഷണത്തില്‍ പോയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ബിജിമോള്‍ പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം ഏലപ്പാറയില്‍ അവലോകന യോഗത്തില്‍ പങ്കെടുത്തതിനാലാണ് എം.എല്‍.എ നിരീക്ഷണത്തില്‍ പോയതെന്നാണ് നേരത്തെ മന്ത്രി എം.എം മണി പറഞ്ഞത്. ഡോക്ടറുമായി നേരിട്ട് ബന്ധമുണ്ടായിട്ടില്ലെന്നും ക്വാറന്‍റൈനില്‍ പോകേണ്ട കാര്യമില്ലെന്നും ബിജിമോള്‍ ഫേസ്ബുക്കിലൂടെ വിശദീകരിച്ചു.

എന്റെ പ്രിയ സുഹൃത്തുക്കളേ , മാധ്യമങ്ങൾ ആശയകുഴപ്പം സൃഷ്ടിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഞാൻ രോഗികൾ ആയിട്ട് നേരിട്ട്...

Posted by Bijimol on Monday, April 27, 2020

നേരത്തെ വാര്‍ത്താസമ്മേളനത്തിനിടെയാണ് ബിജിമോള്‍ എം.എല്‍.എ നിരീക്ഷണത്തിലാണെന്ന് തോന്നുന്നുവെന്ന് മന്ത്രി എം.എം മണി പറഞ്ഞത്. ജില്ലയിൽ അതീവ ജാഗ്രത വേണമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. അല്ലെങ്കിൽ സ്ഥിതി അതീവ ഗുരുതരമാകും. 17 പുതിയ കേസുകളില്‍ കൂടുതലും പുറത്തുനിന്നു വന്നവരാണ്. ജില്ലയിൽ ടെസ്റ്റ് നടത്താൻ ഉടൻ സൗകര്യം ഒരുക്കും. ഇടുക്കിയിൽ ഇത്തരം ഒരു അവസ്ഥ പ്രതീക്ഷിച്ചില്ലെന്നും മന്ത്രി പറഞ്ഞു.

തൊടുപുഴ നഗരസഭ കൌണ്‍സിലര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സന്പര്‍ക്കത്തിലൂടെയാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നഴ്സിന് വൈറസ് ബാധിച്ചത് ആശുപത്രിയില്‍ നിന്നാകാനാണ് സാധ്യത. മരിയാപുരം സ്വദേശി ബംഗളൂരുവില്‍ നിന്ന് വന്നതാണ്. മുന്നൂറോളം പരിശോധനാഫലം വരാനുണ്ട്. കൂടുതല്‍ കേസ് പ്രതീക്ഷിക്കുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു. സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.