LiveTV

Live

Kerala

മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകി

പൊതുജനങ്ങൾക്ക് മാതൃകയാകേണ്ട മന്ത്രി കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട പോത്തൻകോട് വെച്ച് സാമൂഹിക അകലം പാലിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പരാതിയിൽ ഉന്നയിച്ചു.

മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകി

ലോക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാതെ തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ഗവർമെൻ്റ് യു.പി സ്കൂളിൽ നിരവധി വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പങ്കെടുപ്പിച്ച് കൊണ്ട് പരിപാടി സംഘടിപ്പിച്ച ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ചൈൽഡ് പ്രൊട്ടക്ഷൻ ആക്ട് 1960 വകുപ്പ് 41 (1) പ്രകാരം അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ സി. പി. സുരേഷിന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി പരാതി നൽകി.

പരാതിക്കൊപ്പം സമര്‍പ്പിച്ച ഫോട്ടോ
പരാതിക്കൊപ്പം സമര്‍പ്പിച്ച ഫോട്ടോ

പൊതുജനങ്ങൾക്ക് മാതൃകയാകേണ്ട മന്ത്രി കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട പോത്തൻകോട് വെച്ച് തന്നെ യാതൊരു സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ കൃത്യമായ അകലം പാലിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പരാതിയിൽ ഉന്നയിച്ചു. അന്വേഷണം നടത്തി നടപടി സ്വീകരിക്കാതിരുന്നാൽ ദേശീയ ബാലാവകാശ കമ്മീഷനെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.