LiveTV

Live

Kerala

കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം: ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാര്‍

കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി രോഗമുക്തരായ 10 പേരുടെ വിവരങ്ങൾ ചോർന്നുവെന്നാണ് പ്രാഥമിക നിഗമനം.

കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം: ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാര്‍

ബാംഗ്ലൂർ ആസ്ഥാനമായ സ്വകാര്യ കമ്പനി വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവർ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. കാസർകോട് ജനറൽ ആശുപത്രിയിൽ കോവിസ് 19 ചികിത്സിച്ച് ഭേദമായവരുടെ വിവരങ്ങൾ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിയുന്ന ഐ കൊന്റൽ സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനി ചോർത്തിയ വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

വിവരം ചോർന്ന സംഭവത്തിൽ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്ക് പരാതി നൽകി. എന്നാൽ വിവരം ചോർന്ന സംഭവത്തിൽ അത്ഭുതമില്ലെന്ന നിലപാടിലാണ് സർക്കാർ. ഇതോടെയാണ് ഹൈക്കോടതിയെ സമീപിക്കാൻ ഇവര്‍ തീരുമാനിച്ചത്.

കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി രോഗ മുക്തരായ 10 പേരുടെ വിവരങ്ങൾ ചോർന്നുവെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ കമ്പനിക്ക് വിവരങ്ങൾ ലഭിച്ച വഴിയും അതിന് സഹായിച്ചവരെയും കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.