LiveTV

Live

Kerala

ആലപ്പുഴ - കോട്ടയം അതിര്‍ത്തി അടയ്ക്കും; അവശ്യ സര്‍വീസുകള്‍ക്ക് മാത്രം ഇളവ്

വാലടി, കുമരങ്കരി റോഡുകൾ പൂർണ്ണമായും അടയ്ക്കും. തണ്ണീർമുക്കം, എസി റോഡുകളിൽ ചരക്കുനീക്കത്തിനും ചികിത്സാ സംബന്ധമായ അത്യാവശ്യ യാത്രക്കും മാത്രം ഇളവ്.

ആലപ്പുഴ - കോട്ടയം അതിര്‍ത്തി അടയ്ക്കും; അവശ്യ സര്‍വീസുകള്‍ക്ക് മാത്രം ഇളവ്

ആലപ്പുഴ - കോട്ടയം ജില്ലാ അതിർത്തികളായ വാലടി, കുമരങ്കരി റോഡുകൾ പൂർണമായും അടയ്ക്കും. കോട്ടയവുമായി അതിർത്തി പങ്കിടുന്ന മറ്റു റോഡുകളിലൂടെ കർശന പരിശോധനയ്ക്ക് ശേഷം മാത്രമേ ഗതാഗതം അനുവദിക്കൂയെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചു.

കോട്ടയം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് അതിർത്തികളടക്കാൻ ആലപ്പുഴ ജില്ലാ ഭരണകൂടം തീരുമാനമെടുത്തത്. വാലടി, കുമരങ്കരി റോഡുകൾ പൂർണ്ണമായും അടയ്ക്കും. കോട്ടയത്തേക്കുള്ള മറ്റ് പ്രധാനപ്പെട്ട റോഡുകളായ തണ്ണീർമുക്കം, എസി റോഡുകളിൽ നിത്യോപയോഗ സാധനങ്ങളുടെ ചരക്കുനീക്കവും ചികിത്സാ സംബന്ധമായ അത്യാവശ്യ യാത്രക്കും മാത്രമാണ് ഇളവുള്ളത്.

ജോലി ആവശ്യത്തിനായി കോട്ടയം ജില്ലയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ജോലിക്കാർ ജോലി ചെയ്യുന്ന ജില്ലയിൽ തന്നെ താമസിക്കേണ്ടതാണെന്ന് ജില്ലാ കലക്ടർ എം. അഞ്ജന അറിയിച്ചു. നിലവിൽ ജില്ല കോവിഡ് മുക്തമാണ്. ആശുപത്രിയിലും വീടുകളിലുമായി 1282 പേർ നിരീക്ഷണത്തിലുണ്ട്. വീടിന് പുറത്തിതിറങ്ങുന്നവർ മാസ്ക് ധരിക്കണമെന്നത് നിർബന്ധമാക്കി. അതിനോടൊപ്പം അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി നൽകിയത്.