LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് 3000 കോവിഡ് പരിശോധനാഫലങ്ങള്‍ വരും

ഇടുക്കിയിലും കോട്ടയത്തും ഇരുന്നൂറിലേറെ ടെസ്റ്റ് നടത്തിയിട്ടുണ്ട്. ഞായറാഴ്ചയാണ് സാംപിളുകള്‍ ശേഖരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 3000 കോവിഡ് പരിശോധനാഫലങ്ങള്‍ വരും

സംസ്ഥാനത്ത് ഇന്ന് 3000 കോവിഡ് പരിശോധനാഫലങ്ങള്‍ പുറത്തു വരും. കേരളത്തില്‍ സമൂഹവ്യാപന സാധ്യതയുണ്ടോ എന്ന് അറിയാനാണ് കൂട്ടത്തോടെ പരിശോധന നടത്തിയത്. ഇടുക്കിയിലും കോട്ടയത്തും ഇരുന്നൂറിലേറെ ടെസ്റ്റ് നടത്തിയിട്ടുണ്ട്.

ഞായറാഴ്ചയാണ് സാംപിളുകള്‍ ശേഖരിച്ചത്. കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നെങ്കിലും കിറ്റുകളുടെ ലഭ്യതക്കുറവ് മൂലം കൂട്ടപ്പരിശോധന നീണ്ടുപോകുകയായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് പരിശോധനാഫലങ്ങള്‍ പുറത്തു വരിക. ഇടുക്കിയിലും കോട്ടയത്തും കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ പോസിറ്റീവ് കേസുകള്‍ പെട്ടെന്ന് വര്‍ധിച്ച സാഹചര്യത്തിലാണ് അവിടെ കൂടുതല്‍ പേരുടെ സാംപിളുകള്‍ പരിശോധനക്ക് അയക്കാന്‍ തീരുമാനിച്ചത്. ആരോഗ്യപ്രവര്‍ത്തകരുടെ ഇടയില്‍ നിന്നും കൂടുതല്‍ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.