LiveTV

Live

Kerala

ഇടുക്കി, കോട്ടയം ജില്ലകളിൽ അതീവ ജാഗ്രത തുടരുന്നു

ഇടുക്കി, കോട്ടയം ജില്ലകളിൽ ഇന്നലെ കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായി സമ്പർക്കം പുലർത്തിയവരുടെ പേര് വിവരങ്ങൾ എത്രയും വേഗം ശേഖരിച്ചു ഇവരെ നിരീക്ഷണത്തിൽ ആക്കാനുള്ള നടപടികൾ തുടരുകയാണ്.

ഇടുക്കി, കോട്ടയം ജില്ലകളിൽ അതീവ ജാഗ്രത തുടരുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് രോഗം കൂടുതൽ സ്ഥിരീകരിച്ച ഇടുക്കി, കോട്ടയം ജില്ലകളിൽ അതീവ ജാഗ്രത തുടരുന്നു. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമാണ് കോട്ടയത്ത് തുറന്നത്. ഇടുക്കിയിൽ ലോക്ക് ഡൌൺ സമ്പൂർണമല്ലാത്ത പ്രദേശങ്ങളിൽ കടകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവരുടെ വിവരങ്ങൾ ജില്ലാ ഭരണകൂടങ്ങൾ ശേഖരിച്ചു വരികയാണ്.

ഇടുക്കി, കോട്ടയം ജില്ലകളിൽ ഇന്നലെ കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായി സമ്പർക്കം പുലർത്തിയവരുടെ പേര് വിവരങ്ങൾ എത്രയും വേഗം ശേഖരിച്ചു ഇവരെ നിരീക്ഷണത്തിൽ ആക്കാനുള്ള നടപടികൾ തുടരുകയാണ്. ഇടുക്കി ഏലപ്പാറയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച ഡോക്ടർ ജോലി ചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം, ഡോക്ടർ എത്തിയ സർക്കാർ ഓഫീസുകളും താൽക്കാലികമായി അടച്ചിടാൻ കലക്ടർ നിർദേശിച്ചു. രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികരമാണ്.

കോവിഡ് സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ലോഡിംഗ് തൊഴിലാളിയുടെ ഭാര്യ, രണ്ടു മക്കള്‍, ഭാര്യാസഹോദരന്‍ എന്നിവരുടെയും കൂടെ ജോലി ചെയ്തിരുന്ന മൂന്നു തൊഴിലാളികളുടെയും സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ് ആയത് ആശ്വാസമാണ്. എങ്കിലും കോട്ടയത്തു കർശന നിയന്ത്രണം തുടരുകയാണ്. കോട്ടയത്തു മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ഇടുക്കിയിൽ നാളെ മന്ത്രി എം.എം മണിയുടെ അധ്യക്ഷതയിൽ നാളെ അവലോകന യോഗം ചേരും. ഇടുക്കിയിൽ ഇന്നലെ മാത്രം 240 സാമ്പിളുകൾ ശേഖരിച്ചു. വരും ദിവസങ്ങളിൽ ശരാശരിയിൽ കൂടുതൽ സാംപിളുകൾ ശേഖരിക്കാനാണ് തീരുമാനം.