LiveTV

Live

Kerala

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹ‍ർജി

ഹ‍ർജി ഹൈക്കോടതി അവധിക്കാല ബെഞ്ച് നാളെ പരിഗണിക്കും

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹ‍ർജി

കോവിഡിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുളള ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹ‍ർജി. എൻജിഒ അസോസിയേഷൻ ഉൾപ്പെടെ വിവിധ സംഘടനകൾ സമർപ്പിച്ച ഹ‍ർജി ഹൈക്കോടതി അവധിക്കാല ബെഞ്ച് നാളെ പരിഗണിക്കും

അഞ്ച് മാസം കൊണ്ട് 30 ദിവസത്തെ ശമ്പളം പിടിക്കാനുളള ഉത്തരവ് അശാസ്ത്രീയമാണെന്നും തീരുമാനം റദ്ദാക്കണമെന്നുമാണ് ആവശ്യം. തമിഴ്നാട് സർക്കാർ നടപ്പാക്കിയതുപോലെ ഡിഎ അരിയറിൽ നിന്ന് കുറവ് ചെയ്യുക, മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം കുറയ്ക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഹർജിക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്. സമാന ഹർ‍ജി ചില ജീവനക്കാർ കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലും സമർപ്പിച്ചിട്ടുണ്ട്.