LiveTV

Live

Kerala

ജര്‍മനിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു

അങ്കമാലി സ്വദേശി പ്രിന്‍സിയാണ് മരിച്ചത്.

ജര്‍മനിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു

ജര്‍മനിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. അങ്കമാലി സ്വദേശി പ്രിന്‍സിയാണ് മരിച്ചത്. 54 വയസ്സായിരുന്നു. ചങ്ങനാശേരി വെട്ടിത്തുരുത്ത് സേവ്യറിന്റെ ഭാര്യയാണ്. സംസ്കാരം ജര്‍മനിയില്‍ നടക്കും.

കോവിഡ് ബാധിച്ച് കൊളോണിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നഴ്സ്. വര്‍ഷങ്ങളായി ഇവര്‍ ജര്‍മനിയിലാണ് താമസം. ജര്‍മനിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ മലയാളിയാണ് പ്രിന്‍സി.

5976 പേരാണ് ഇതുവരെ ജര്‍മനിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ജര്‍മനിയില്‍ മാസ്ക് നിര്‍ബന്ധമാക്കി കൊണ്ടുള്ള ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.