LiveTV

Live

Kerala

16കാരനെ പീഡിപ്പിച്ചെന്ന് പരാതി: ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍

16കാരനെ പീഡിപ്പിച്ചെന്ന് പരാതി:  ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കോഴിക്കോട് കട്ടിപ്പാറയില്‍ 16കാരനെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രാദേശിക രാഷ്ട്രീയ നേതാവായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒ.കെ.എം കുഞ്ഞിനെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുഡിഎഫ് കട്ടിപ്പാറ പഞ്ചായത്ത് ചെയര്‍മാനും ലീഗ് നിയോജക മണ്ഡ‍ലം കൌണ്‍സിലറുമാണ് പ്രതി.