LiveTV

Live

Kerala

കോവിഡ് 19 സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്ന് മുഖ്യമന്ത്രി

മത്സ്യബന്ധന, വിവരസാങ്കേതിക മേഖലകളില്‍ തൊഴിൽ നഷ്ടം വലിയ രീതിയില്‍ ഉണ്ടായതായി മുഖ്യമന്ത്രി പറ‍ഞ്ഞു

കോവിഡ് 19 സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്ന് മുഖ്യമന്ത്രി

കോവിഡ് 19 സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 80,000 കോടിരൂപയുടെ നഷ്ടാണ് സംസ്ഥാനത്തുണ്ടായത്. ചെറുകിട വ്യാപാരികൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ഹോട്ടൽ മേഖലയില്‍ 6000 കോടിയുടേയും റസ്റ്റോറന്‍റ് മേഖലയില്‍ 14000 കോടിയുടെയും നഷ്ടം കോവിഡ് 19 മൂലമുണ്ടായി. മത്സ്യബന്ധന, വിവരസാങ്കേതിക മേഖലകളില്‍ തൊഴിൽ നഷ്ടം വലിയ രീതിയില്‍ ഉണ്ടായതായി മുഖ്യമന്ത്രി പറ‍ഞ്ഞു.

ദേശീയ ദുരന്ത നിവാരണ ഫണ്ടിന്‍റെ കീഴിലുള്ള ഒരു പാക്കേജിലൂടെ ചെറുകിട വ്യാപാരികളെ സഹായിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഇ.പി.എഫിലേക്ക് വിഹിതം കൊടുക്കേണ്ട പരിധി 15,000ത്തില്‍ നിന്ന് 25,000മാക്കി ഉയര്‍ത്തണമെന്നും കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.