LiveTV

Live

Kerala

ശമ്പളം കട്ട് ചെയ്യുകയല്ല, മാറ്റിവെക്കുകയാണ് ചെയ്യുന്നത്; പുനപരിശോധനയില്ലെന്ന് മന്ത്രി

പിടിക്കുന്ന ശമ്പളം തിരികെ നല്‍കുമെന്ന് തോമസ് ഐസക്.

ശമ്പളം കട്ട് ചെയ്യുകയല്ല, മാറ്റിവെക്കുകയാണ് ചെയ്യുന്നത്; പുനപരിശോധനയില്ലെന്ന് മന്ത്രി

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന കാര്യത്തില്‍ പുനപരിശോധനയില്ലെന്ന് മന്ത്രി തോമസ് ഐസക്. ആരുടെയും ശമ്പളം കട്ട് ചെയ്യുകയല്ല, മറിച്ച് മാറ്റിവെക്കുകയാണ് ചെയ്യുന്നത്. ഇത് തിരികെ നല്‍കും. എപ്പോള്‍ തിരിച്ചുനല്‍കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ട്. തിരിച്ചുനല്കുന്നത് അതാത് സമയത്തെ സാമ്പത്തികസ്ഥിതി കൂടി പരിഗണിച്ചായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

250 കോടി രൂപ മാത്രമാണ് ഏപ്രില്‍ മാസത്തെ വരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ജീവനക്കാരുടെ ശമ്പളം കൊടുക്കാന്‍ പോലും വരുമാനമില്ല. അധ്യാപകര്‍ സാലറി ചാലഞ്ച് ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കുന്നത് കണ്ടു. ദൌര്‍ഭാഗ്യകരമായ കാര്യമാണിത്. എന്താണ് ഈ അധ്യാപകര്‍ യുവതലമുറക്ക് നല്‍കുന്ന സന്ദേശമെന്നും മന്ത്രി ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യുകയാണ് ചെയ്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.