LiveTV

Live

Kerala

ഡോക്ടറുടെ കാറില്‍ മോഷണം; എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ നഷ്ടമായി

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം

ഡോക്ടറുടെ കാറില്‍ മോഷണം; എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ നഷ്ടമായി

ഡോക്ടറുടെ കാറില്‍ നിന്ന് എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ മോഷ്ടിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. മാസ്ക് ധരിച്ചെത്തിയയാളാണ് മോഷ്ടിച്ചത്.

തിരുവനന്തപുരം സ്വദേശി ഡോ ഷിബിന്‍ ഷാ ട്രാവന്‍കൂര്‍ കൊച്ചി മെഡിക്കല്‍ കൌണ്‍സിലില്‍ രജിസ്ട്രേഷന് വേണ്ടി എത്തിയതായിരുന്നു. കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത ശേഷം കൌണ്‍സില്‍ ഓഫീസിലേക്ക് പോകുന്നതിനിടെയാണ് മോഷണം നടന്നത്. മാസ്ക് ധരിച്ചെത്തിയ മോഷ്ടാവ് ഇടതുവശത്തെ ഗ്ലാസ് താഴ്ത്തി സീറ്റിലിരുന്ന ബാഗ് കൈക്കലാക്കി പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം.

ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഒരു ക്ഷേത്രത്തിന്‍റെ സിസിടിവിയില്‍ നിന്നാണ് മോഷണ ദൃശ്യങ്ങള്‍ ലഭിച്ചത്. രജിസ്ട്രേഷനായി എത്തിയതിനാല്‍ എസ്എസ്എല്‍സി മുതല്‍ എംബിബിഎസ് വരെയുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഡോക്ടര്‍ ബാഗില്‍ സൂക്ഷിച്ചിരുന്നു. ഈ ബാഗാണ് നഷ്ടപ്പെട്ടത്. ഡോക്ടര്‍ കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം തുടങ്ങി.