LiveTV

Live

Kerala

കോഴിക്കോട് - മലപ്പുറം ജില്ലാ അതിര്‍ത്തികളിലെ റോഡുകള്‍ കല്ലിട്ട് അടച്ചു

പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

കോഴിക്കോട് - മലപ്പുറം ജില്ലാ അതിര്‍ത്തികളിലെ റോഡുകള്‍ കല്ലിട്ട് അടച്ചു

കോഴിക്കോട് - മലപ്പുറം ജില്ലാ അതിര്‍ത്തികളിലെ റോഡുകള്‍ അടച്ചു. രണ്ട് പ്രധാന പാതകള്‍ ഒഴികെയുള്ള റോഡുകളാണ് കരിങ്കല്ല് ഉപയോഗിച്ച് അടച്ചത്. മുക്കം പോലീസാണ് അതിര്‍ത്തികള്‍ കല്ലുകളിട്ടടച്ചത്.

കോഴിക്കോടും മലപ്പുറവുമായി അതിര്‍ത്തികള്‍ പങ്കിടുന്ന ഇടറോഡുകളാണ് പോലീസ് അടച്ചത്. ബാരിക്കേഡുകള്‍ വെച്ച് അടയ്ക്കാനാണ് നിര്‍ദ്ദേശമെങ്കിലും കരിങ്കല്ലുകള്‍ കൂട്ടിയിട്ടാണ് പോലീസ് ഇപ്പോള്‍ അതിര്‍ത്തികള്‍ അടക്കുന്നത്. മുക്കത്ത് നിന്ന് മലപ്പുറത്തേക്ക് പോകാവുന്ന ആറ് വഴികള്‍ ഈ രീതിയില്‍ പോലീസ് അടച്ചു. റെഡ് സോണ്‍ മേഖലകളിലേക്കും പുറത്തേക്കുമുള്ള യാത്ര കര്‍ശനമായി തടഞ്ഞ സാഹചര്യത്തിലാണ് പോലീസിന്‍റെ നടപടി. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

കുഴിനക്കി പാലം, എരഞ്ഞി മാവ് ചെക്ക് പോസ്റ്റുകൾ വഴിയാണ് ഇപ്പോള്‍ മലപ്പുറത്ത് നിന്ന് വരുന്നവരെ കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നത്. അതും മതിയായ രേഖകളുള്ളവരെ മാത്രം.