LiveTV

Live

Kerala

കോട്ടയത്ത് ഏപ്രില്‍ 27മുതല്‍ വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണം

ഏപ്രില്‍ 27 മുതല്‍ കോട്ടയം ജില്ലയില്‍ ഒറ്റ-ഇരട്ട അക്ക നമ്പര്‍ ക്രമീകരണം കര്‍ശനമായി നടാപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു

കോട്ടയത്ത് ഏപ്രില്‍ 27മുതല്‍ വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക  നിയന്ത്രണം

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഓറഞ്ച് മേഖലയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ വാഹന ഗതാഗതം പരിമിതപ്പെടുത്തുന്നതിനായി ഏപ്രില്‍ 27 മുതല്‍ കോട്ടയം ജില്ലയില്‍ ഒറ്റ-ഇരട്ട അക്ക നമ്പര്‍ ക്രമീകരണം കര്‍ശനമായി നടാപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്ക നമ്പരില്‍ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങളും മാത്രമേ അനുവദിക്കൂ. ഞായറാഴ്ച്ച ഈ നിയന്ത്രണം ബാധകമല്ല.

വനിതകള്‍, അംഗപരിമിതര്‍, ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കുന്നവര്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, അടിയന്തര സാഹചര്യങ്ങളില്‍ യാത്ര ചെയ്യേണ്ടിവരുന്നവര്‍, അടിയന്തര ജോലിക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍, അവശ്യ സേവനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, ബാങ്കുകള്‍, എന്നിവര്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.