LiveTV

Live

Kerala

ലോക്ഡൗണ്‍ കാലത്ത് ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയുമായി കെ.എസ്.ഇ.ബി; പലര്‍ക്കും അടക്കേണ്ടത് ഇരട്ടിചാര്‍ജ്

റീഡിങ് എടുക്കുന്നത് വൈകിയതോടെ അതിന്റെ അമിതഭാരം ചുമക്കേണ്ടി വന്നത് ഉപഭോക്താക്കളാണ്. സ്ലാബില്‍ മാറ്റം വന്നതോടെ പലര്‍ക്കും ഇരട്ടി ചാര്‍ജാണ് അടക്കേണ്ടി വന്നിരിക്കുന്നത്.

ലോക്ഡൗണ്‍ കാലത്ത് ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയുമായി കെ.എസ്.ഇ.ബി; പലര്‍ക്കും അടക്കേണ്ടത് ഇരട്ടിചാര്‍ജ്

ലോക്ഡൗണ്‍ കാലത്തെ വൈദ്യുതി ബില്ലുകളില്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി. ബില്ലിടുന്ന ദിവസങ്ങള്‍ വര്‍ധിച്ചതാണ് ഉപഭോക്താക്കളെ കുടുക്കിയത്. 60 ദിവസത്തെ ബില്ലുകള്‍ക്ക് പകരം പലര്‍ക്കും കിട്ടിയത് 70 ദിവസം വരെയുള്ള ബില്ലുകളാണ്. താരിഫ് വര്‍ധിച്ചതോടെ പലര്‍ക്കും അടക്കേണ്ടത് ഇരട്ടിചാര്‍ജാണ്. ലോക്ഡൗണിനെ തുടര്‍ന്ന് മീറ്റര്‍ റീഡിങ് കെ.എസ്.ഇ.ബി നിര്‍ത്തി വെച്ചിരുന്നു. ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് ഏപ്രില്‍ 20 ന് ശേഷം മീറ്റര്‍ റീഡിങ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ.എസ്.ഇ.ബി മീറ്റര്‍ റീഡിങ് പുനരാരംഭിച്ചു. റീഡിങ് എടുക്കുന്നത് വൈകിയതോടെ അതിന്റെ അമിതഭാരം ചുമക്കേണ്ടി വന്നത് ഉപഭോക്താക്കളാണ്. സ്ലാബില്‍ മാറ്റം വന്നതോടെ പലര്‍ക്കും ഇരട്ടി ചാര്‍ജാണ് അടക്കേണ്ടി വന്നിരിക്കുന്നത്.