LiveTV

Live

Kerala

രോഗിക്ക് മരുന്ന് വാങ്ങാന്‍ പോയ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥനെ പൊലീസ് മര്‍ദിച്ചെന്ന് പരാതി

രോഗിക്ക് മരുന്ന് വാങ്ങാന്‍ പോയ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥനെ പൊലീസ് മര്‍ദിച്ചെന്ന് പരാതി

രോഗിക്ക് മരുന്നു വാങ്ങാന്‍ പോയ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥനെ പൊലീസ് മര്‍ദിച്ചതായി പരാതി. കൊല്ലം കടയ്ക്കല്‍ സി.ഐ ചൂരലിന് അടിച്ചെന്നാണ് ആരോപണം. കൂട്ടംകൂടി നിന്നവരെ വിരട്ടി ഓടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.

കടയ്ക്കല്‍ ഫയര്‍ സ്റ്റേഷനിലെ ബീറ്റ് ഓഫിസറാണ് നിഷാല്‍. കുമ്മിളിൽ മാനസികാസ്വാസ്ഥ്യമുള്ള രോഗിക്ക് മരുന്ന് അഭ്യർത്ഥിച്ച് സ്റ്റേഷനിലേക്ക് ഫോണ്‍ വന്നു. തുടര്‍ന്ന് മരുന്നിന്റെ കുറിപ്പടി വാങ്ങാനായി നിഷാല്‍ സ്വന്തം ബൈക്കില്‍ പുറപ്പെട്ടു. വഴിയരികില്‍ കാത്തുനിന്ന രോഗിയുടെ ബന്ധുവില്‍ നിന്നു കുറിപ്പടി വാങ്ങുന്നതിനിടെ പൊലീസ് വാഹനം പാഞ്ഞെത്തി. വണ്ടിയില്‍ നിന്നിറങ്ങിയ സി.ഐ ഒന്നും ചോദിക്കാതെ ചൂരല്‍ കൊണ്ട് അടിച്ചെന്നാണ് പരാതി.

സിഐയ്ക്കെതിരെ നടപടി വേണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. റൂറൽ എസിപിക്ക് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയിട്ടുള്ള ഉദ്യോഗസ്ഥനാണ് നിഷാല്‍.