LiveTV

Live

Kerala

പ്രവാസികള്‍ക്കായി പ്രത്യേക വിമാന സര്‍വീസ് വേണം; രാജ്ഭവന്‍ ധര്‍ണയുമായി കോണ്‍ഗ്രസ്

പ്രവാസികള്‍ക്കായി പ്രത്യേക വിമാന സര്‍വീസ് വേണം; രാജ്ഭവന്‍ ധര്‍ണയുമായി കോണ്‍ഗ്രസ്

പ്രവാസികള്‍ക്ക് പ്രത്യേക വിമാന സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്ഭവന്‍ ധര്‍ണ നടത്തി. സാമൂഹ്യ അകലം പാലിച്ച് എം.എം ഹസന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം.

പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടല്‍ ആവശ്യപ്പെട്ട് കരിപൂരില്‍ കോണ്‍ഗ്രസ് സമരം നടത്തിയിരുന്നു. ഇതിന്‍റെ പിന്നാലെയാണ് രാജ്ഭവന് മുന്നില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് എം എം ഹസന്‍റെ നേതൃത്വത്തില്‍ ധര്‍ണ നടത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധര്‍ണ ഉദ്ഘാടനം ചെയ്തു.

രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് സമരം. അടൂര്‍ പ്രകാശ് എംപി, എംഎല്‍എമാരായ വി.എസ് ശിവകുമാര്‍, കെ.എസ് ശബരീനാഥ്. ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്.