LiveTV

Live

Kerala

കേന്ദ്ര ഉത്തരവ് പ്രകാരമുള്ള കടകള്‍ തുറക്കാം; ഹോട്ട്സ്പോട്ടില്‍ ഇളവില്ലെന്ന് ചീഫ് സെക്രട്ടറി

കേന്ദ്ര ഉത്തരവ് പ്രകാരമുള്ള കടകള്‍ തുറക്കാം; ഹോട്ട്സ്പോട്ടില്‍ ഇളവില്ലെന്ന് ചീഫ് സെക്രട്ടറി

ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ കേന്ദ്ര ഉത്തരവ് പ്രകാരം കടകള്‍ തുറക്കുന്നതില്‍ ഇളവുകളുണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. മറ്റിടങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന‍്റെ ഉത്തരവില്‍ പറയുന്ന കടകള്‍ തുറക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന‍്റെ ഉത്തരവില്‍ പറയുന്ന പ്രകാരമുള്ള കടകള്‍ സംസ്ഥാനത്തും തുറക്കാമെന്നാണ് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കുന്നത്. എ.സി വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് ഇളവില്ല. എ.സി റിപ്പയറിംഗ് സ്ഥാപനങ്ങള്‍ തുറക്കാവുന്നതാണ്. കേന്ദ്ര ഉത്തരവ് പ്രകാരം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി.

സംസ്ഥാനത്തെ ഭൂരിപക്ഷം കടകളും ഷോപ്പ് ആന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തില്‍ പെടുന്നവയാണ്. അതു കൊണ്ട് ഈ കടകളെല്ലാം പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ടി നസറുദ്ദീന്‍ പറഞ്ഞു.