തമിഴ്നാട്ടില്‍ നിന്ന് കോഴിക്കോട് എത്തിയ ആറ് പേര്‍ക്കെതിരെ കേസ്
പച്ചക്കറി വണ്ടിയിലാണ് കേരളത്തിലെത്തിയതെന്ന് പൊലീസ് പറയുന്നു.
തമിഴ്നാട് സേലത്ത് നിന്ന് കോഴിക്കോട് എത്തിയ ആറ് പേര്‍ക്കെതിരെ കേസ്. ബാലുശേരി പൊലീസാണ് കേസെടുത്തത്. ഇവര്‍ പച്ചക്കറി വണ്ടിയിലാണ് കേരളത്തിലെത്തിയതെന്ന് പൊലീസ് പറയുന്നു.
ബേക്കറിയിലാണ് ആറ് പേരും ജോലി ചെയ്യുന്നത്. അവിടെ ഭക്ഷണം കിട്ടാത്ത സാഹചര്യത്തിലാണ് നാട്ടിലെത്തിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. ലോക്ക് ഡൌണ്‍ നിലവിലുള്ളതിനാലാണ് കേസെടുത്തത്. ഇവരെ നിലവില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.