LiveTV

Live

Kerala

കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ച നഴ്‍സിന് രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെ

ഈ മാസം 11ന് കോവിഡ് സ്ഥിരീകരിച്ച എടച്ചേരി സ്വദേശിയെ ഇഖ്റ ഹോസ്പിറ്റലില്‍ പരിചരിച്ച നഴ്സിനാണ് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ച നഴ്‍സിന് രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെ

കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച നഴ്സിന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടതെന്ന് ആരോഗ്യവകുപ്പ്. ഇഖ്റ ഹോസ്പിറ്റലില്‍ ഐസിയുവില്‍ ഡ്യൂട്ടിയിലുള്ള നഴ്സിനാണ് കോവിഡ് പോസ്റ്റീവായത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥിക്കുമടക്കം രണ്ട് പേര്‍ക്കാണ് പുതുതായി ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

ഈ മാസം 11ന് കോവിഡ് സ്ഥിരീകരിച്ച എടച്ചേരി സ്വദേശിയെ ഇഖ്റ ഹോസ്പിറ്റലില്‍ പരിചരിച്ച നഴ്സിനാണ് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപതികരമാണെന്ന് ഡിഎംഒ അറിയിച്ചു.

എടച്ചേരി സ്വദേശി ഇഖ്റ ഹോസ്പിറ്റലില്‍ അഡ്മിറ്റായ ഏപ്രില്‍ 5 മുതല്‍ 8വരെ ഇവര്‍ ഐസിയുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. എടച്ചേരി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച അന്നുതന്നെ ഈ നഴ്സും നിരീക്ഷണത്തിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. ഇന്നലെ ഫലം വന്നപ്പോള്‍ പോസിറ്റീവായി.

മെഡിക്കല്‍ കോളജില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കും കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. അതിലൊരാള്‍ കണ്ണൂര്‍ ജില്ലയിലും രണ്ടാമത്തെയാള്‍ കോഴിക്കോട് ജില്ലയിലുമുളളവരാണ്. രണ്ട് പേരും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഡല്‍ഹിയില്‍ വിനോദയാത്രക്ക് പോയി തിരിച്ചെത്തിയ ശേഷം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു അവര്‍. ഹൌസ് സര്‍ജന്‍സി ഡ്യൂട്ടിക്കായി മെഡിക്കല്‍ കോളജില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് 19 പൊസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇതുവരെ ജില്ലയില്‍ 22 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 11 പേര്‍ രോഗമുക്തരായി.