LiveTV

Live

Kerala

പ്രതിപക്ഷം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നു: കോടിയേരി ബാലകൃഷണന്‍

പ്രതിപക്ഷം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നു: കോടിയേരി ബാലകൃഷണന്‍

പ്രതിപക്ഷം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. സര്‍ക്കാരിന്റെ ശോഭ കെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം, ഡാറ്റ ചോര്‍ച്ച തടയുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചാണ് സ്പ്രിംക്ലര്‍ കരാറില്‍ ഒപ്പ് വെച്ചിട്ടുള്ളത്. അസാധാരണമായ സാഹചര്യത്തില്‍ സര്‍ക്കാര്‍‌‍ എടുത്ത നിലപാടിനെ പാര്‍ട്ടി പൂര്‍ണമായും പിന്തുണക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

അസാധാരണമായ സാഹചര്യമായിരുന്നിട്ട് കൂടി വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും പുകമറ സൃഷ്ടിച്ച് പ്രതിപക്ഷം നടത്തുന്ന പ്രചാരവേല സര്‍ക്കാര്‍ തള്ളിക്കളയണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.