LiveTV

Live

Kerala

ഹോസ്‍പിറ്റലിനെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമെന്ന് ഇഖ്റ അധികൃതര്‍

ഇഖ്റ ഹോസ്പിറ്റലിലെ നഴ്‍സിംഗ് സ്റ്റാഫിന് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ചികിത്സ തേടിയ മറ്റ് രോഗികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന അറിയിപ്പുമായി ആശുപത്രി അധികൃതര്‍

ഹോസ്‍പിറ്റലിനെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമെന്ന് ഇഖ്റ അധികൃതര്‍

ഇഖ്റ ഹോസ്പിറ്റലിലെ നഴ്‍സിംഗ് സ്റ്റാഫിന് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ചികിത്സ തേടിയ മറ്റ് രോഗികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന അറിയിപ്പുമായി ആശുപത്രി അധികൃതര്‍. കോഴിക്കോട് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക ഇഖ്റ ആശുപത്രിയിലെ ജീവനക്കാരിയാണ്.

ഏപ്രില്‍ ആദ്യവാരത്തിലാണ് എടച്ചേരി സ്വദേശി ചികിത്സ തേടി ആശുപത്രിയിലെത്തുന്നത്. അദ്ദേഹത്തിന്റെ ആദ്യ ടെസ്റ്റുകള്‍ നെഗറ്റീവ് ആയിരുന്നു. രോഗി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി പോയതിന് ശേഷം നടന്ന ആവര്‍ത്തന ടെസ്റ്റിലാണ് റിസള്‍ട്ട് പോസിറ്റീവ് ആയത്. ഉടനെ തന്നെ ഐസലേഷന്‍ വാര്‍ഡുമായി ബന്ധപ്പെട്ട 37 സ്റ്റാഫുകളെയും ക്വാറന്റൈനിലാക്കിയിരുന്നു. കാറന്റൈന്‍ കാലാവധിക്ക് ശേഷം നടന്ന പരിശോധനയില്‍ 36 പേരുടെയും ഫലം നെഗറ്റീവും ഒരാള്‍ക്ക് മാത്രം ടെസ്റ്റ് പോസിറ്റീവും ആവുകയായിരുന്നു. ക്വാറന്റൈന്‍ കാലയളവില്‍ ഈ സ്റ്റാഫുകളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ ഹോസ്പിറ്റലിനെ കുറിച്ച് പ്രചരിക്കുന്ന മറ്റ് വാര്‍ത്തകളെല്ലാം തെറ്റിദ്ധാരണ പരത്തുന്നതാണ്. ആശുപത്രിയിലെ ഐസൊലേഷന്‍ ഏരിയ ഡയാലിസിസ് വെന്റിലേറ്റര്‍ ഐസിയു സംവിധാനമടക്കമുള്ള ഐസൊലേഷന്‍ വാര്‍ഡാണ്. ഇത് ജനറല്‍ ഐസിയു ആണെന്ന് തെറ്റിദ്ധരിച്ച് കോവിഡ് സ്ഥിരീകരിച്ച നഴ്‍സിംഗ് സ്റ്റാഫ് ഐസിയുവില്‍ ഡ്യൂട്ടി ചെയ്തുവെന്ന തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇത് വാസ്തവവിരുദ്ധമാണെന്നും ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. നിലവില്‍ ഇഖ്റ ഹോസ്പിറ്റലില്‍ ചികിത്സ തേടിയവരും ഇനി ചികിത്സ തേടാന്‍ ആഗ്രഹിക്കുന്നവരും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു

ഹോസ്‍പിറ്റലിനെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമെന്ന് ഇഖ്റ അധികൃതര്‍