LiveTV

Live

Kerala

സൗദിയിൽ കുടുങ്ങിയ ഗർഭിണികളായ നഴ്‍സുമാരെ നാട്ടിലെത്തിക്കണം: ഡീൻ കുര്യാക്കോസ് എംപി ഹൈക്കോടതിയെ സമീപിച്ചു

നഴ്‍സുമാരുടെ വീഡിയോ സന്ദേശവും കോടതിക്ക് കൈമാറി

സൗദിയിൽ കുടുങ്ങിയ ഗർഭിണികളായ നഴ്‍സുമാരെ നാട്ടിലെത്തിക്കണം: ഡീൻ കുര്യാക്കോസ് എംപി ഹൈക്കോടതിയെ സമീപിച്ചു

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഗർഭിണികളടക്കമുള്ള മലയാളി നഴ്‍സുമാരെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. ഇടുക്കി എംപി ഡീൻ കുര്യാക്കോസാണ് കോടതിയെ സമീപിച്ചത്. നഴ്‍സുമാർ അയച്ച വീഡിയോ സന്ദേശവും കോടതിക്ക് കൈമാറി

സൗദി അറേബ്യയിലെ വിവിധ ആശുപത്രിയിൽ കഴിയുന്ന 40- ഓളം നഴ്‍സുമാരെ നാട്ടിലെത്തിക്കുണമെന്നാവശ്യപ്പെട്ടാണ് ഹരജി. പകുതിയിലേറെ നഴ്‍സുമാർ ഗർഭിണികളാണ്. ഇവർ പ്രസവാവധിക്കായി നാട്ടിലേക്ക് വരാൻ ഇരിക്കെയാണ് കോവിഡ് രോഗ വ്യാപനമുണ്ടാകുന്നതെന്നും ഡീൻ കുര്യാക്കോസ് എം.പിക്ക് ഇവരയച്ച വീഡിയോ സന്ദേശത്തിൽ പറയുന്നു. ഹരജി നാളെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തിയേക്കും