LiveTV

Live

Kerala

ചികിത്സയിലിരിക്കുന്ന ആറുപേരില്‍ 5 പേരുടെയും ഫലം നെഗറ്റീവ്: കോവിഡ് മുക്തമാകുന്നുവെന്ന സൂചനകള്‍ നല്‍കി പത്തനംതിട്ട

നാളെ ലഭിക്കാനിരിക്കുന്ന പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആകുകയാണെങ്കില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് അഞ്ച് പേര്‍ക്ക് ആശുപത്രി വിടാം.

ചികിത്സയിലിരിക്കുന്ന ആറുപേരില്‍ 5 പേരുടെയും ഫലം നെഗറ്റീവ്: കോവിഡ് മുക്തമാകുന്നുവെന്ന സൂചനകള്‍ നല്‍കി പത്തനംതിട്ട

കോവിഡ് മുക്തമാകുന്നുവെന്ന സൂചനകള്‍ നല്‍കി പത്തനംതിട്ട ജില്ല. കോവിഡ് ചികിത്സയിലിരിക്കുന്ന ആറുപേരില്‍ 5 പേരുടെ കഴിഞ്ഞ ദിവസം ലഭിച്ച സാമ്പിള്‍ പരിശോധാഫലം നെഗറ്റീവായത് ശുഭ സൂചനയാണെന്നാണ് വിലയിരുത്തൽ. ഇവരുടെ അടുത്ത പരിശോധനാഫലം നാളെ ലഭിക്കും.

ജില്ലയിൽ ആദ്യ ഘട്ടത്തിൽ കോവിഡ് സ്ഥിരീകരിച്ച കഴിഞ്ഞ 44 ദിവസമായി ചികിത്സയില്‍ തുടരുന്ന 62 കാരിയായ വടശേരിക്കര സ്വദേശിനിയുടെയും വിദേശത്ത് നിന്നെത്തിയ 4 പേരുടെയും സാമ്പിൾ പരിശോധനാഫലങ്ങള്‍ ആണ് ഒടുവില്‍ നെഗറ്റീവായത്. നിലവിലെ സാഹചര്യത്തില്‍ ഈ പരിശോധനാ ഫലങ്ങളും കഴിഞ്ഞ ഒരാഴ്ചയിലധികമായി ജില്ലയില്‍ പുതിയ കോവിഡ് കേസുകളൊന്നുമില്ലാത്തതുമാണ് ശുഭസൂചനയായി ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. ഇവര്‍ ഉള്‍പ്പെടെയുള്ളവരുടെ അടുത്ത പരിശോധനാഫലങ്ങള്‍ നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. നാളെ ലഭിക്കാനിരിക്കുന്ന പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആകുകയാണെങ്കില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് അഞ്ച് പേര്‍ക്ക് ആശുപത്രി വിടാം.

ജില്ലകളില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും ഗണ്യമായി കുറവ് വന്നിട്ടുണ്ട്. ആയിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തി നിരീക്ഷത്തില്‍ കഴിയുന്നവരും ഇതിലുള്‍പ്പെടും. അടുത്തയാഴ്ചയോടെ ഇവരും ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കും. ആകെ രോഗം സ്ഥിരീകരിച്ച 17 പേരില്‍ 11 പേരും നിലവിൽ ആശുപത്രി വിട്ടിട്ടുണ്ട്. ഇവരുടെ ആരോഗ്യ സ്ഥിതി ‍ ഇപ്പോൾ തൃപ്തികരമാണെന്നുള്ളതും ആശ്വാസകരമാണ്.