LiveTV

Live

Kerala

പാലക്കാട് ഡെങ്കിപനി പടരുന്നു: 9 പേർക്ക് രോഗം സ്ഥിരീകരിച്ചു

ലോക്ക്ഡൗണായതിനാൽ പല സ്ഥലത്തും മാലിന്യനീക്കം നടക്കാത്തതും, വേനൽ മഴയിൽ വെള്ളം കെട്ടികിടക്കുന്നതുമാണ് കൊതുകുകൾ പെരുകുന്നതിന് കാരണം

പാലക്കാട് ഡെങ്കിപനി പടരുന്നു: 9 പേർക്ക് രോഗം സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി പടരുന്നു. 9 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊതുക് നശീകരണ പ്രവർത്തനങ്ങൾക്ക് ജില്ലയില്‍ തുടക്കം കുറിച്ചിട്ടുണ്ട്.

കല്ലടിക്കോട് ഭാഗത്ത് 4 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ആനക്കര പഞ്ചായത്തിൽ 4 പേർക്ക് പ്രഥമിക പരിശോധനയിൽ രോഗം കണ്ടെത്തി. ഒരാൾക്ക് രണ്ട് തവണ നടത്തിയ പരിശോധനയിലും ഡെങ്കി പോസിറ്റീവായി.

രോഗം പടരുന്ന പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൊതുക് ഉറവിട നശീകരണം, മരുന്ന് തളിക്കൽ എന്നിവയും നടത്തി. ലോക്ക്ഡൗണായതിനാൽ പല സ്ഥലത്തും മാലിന്യനീക്കം നടക്കാത്തതും, വേനൽ മഴയിൽ വെള്ളം കെട്ടികിടക്കുന്നതുമാണ് കൊതുകുകൾ പെരുകുന്നതിന് കാരണം.