LiveTV

Live

Kerala

കോവിഡ് 19: പാലക്കാട് ജില്ലയില്‍ എട്ട് ഹോട്ട്സ്പോട്ടുകള്‍

ഈ 8 പഞ്ചായത്തുകളിലും ഓറഞ്ച് B സോണിന്റെ ഇളവുകൾ ലഭിക്കില്ല.

കോവിഡ് 19: പാലക്കാട് ജില്ലയില്‍ എട്ട് ഹോട്ട്സ്പോട്ടുകള്‍

പാലക്കാട് ജില്ലയിൽ 8 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഹോട്ട് സ്പോട്ടുകളായി നിശ്ചയിച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച പ്രദേശങ്ങളിൽ ജാഗ്രത ശക്തമാക്കി. കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഫാക്ടറികൾ അടച്ച് പൂട്ടാൻ കലക്ടർ ഉത്തരവിട്ടു.

പുതുശ്ശേരി, പുതു പെരിയാരം, വിളയൂർ, കുഴൽമന്ദം പഞ്ചായത്തുകളെയാണ് പുതുതായി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത്. നേരത്തെ മറ്റ് 4 പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടായി നിശ്ചയിച്ചിരുന്നു. ഈ 8 പഞ്ചായത്തുകളിലും ഓറഞ്ച് B സോണിന്റെ ഇളവുകൾ ലഭിക്കില്ല.

കഞ്ചിക്കോട് വ്യവസായ മേഖലയിലെ അവശ്യ സർവ്വീസല്ലാത്ത എല്ലാ വ്യവസായ സ്ഥാപനങ്ങളും അടച്ച് പൂട്ടാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. യൂ.പി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനലാണ് നടപടി. രോഗം സ്ഥിരീകരിച്ച കുഴൽമന്ദം സ്വദേശി ചികിത്സക്കായി പോയതിനാൽ കുഴൽമന്ദം സാമൂഹ്യ ആരോഗ്യ കേന്ദ്രം ഭാഗികമായി അടച്ചു.

രോഗം സ്ഥിരീകരിച്ച വിളയൂർ സ്വദേശിയുടെ പിതാവ് കൊപ്പം സർവ്വീസ് സഹകരണ ബാങ്കിലാണ് ജോലി ചെയ്യുന്നത്. കൊപ്പത്തെ ഹെഡ് ഓഫീസടക്കം 7 ബ്രാഞ്ചുകൾ അടച്ചു. രോഗിയുടെ അമ്മയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതിനാൽ ജനപ്രതിനിധികളും, രാഷ്ട്രീയ നേതാക്കളെയും ഉൾപ്പെടെ നിരീക്ഷണത്തിലാക്കി.

അതേസമയം രോഗം ഭേദമായതിനാൽ ചാത്തനൂർ സ്വദേശി ആശുപത്രി വിട്ടു. മലപ്പുറം സ്വദേശി ഉൾപ്പെടെ 6 പേരാണ് രോഗികളായി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്.