LiveTV

Live

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരായ കൊലപാതക ശ്രമം; രണ്ട് സി.പി.എം പ്രവർത്തകർ പിടിയിൽ

ഫേസ്ബുക്കില്‍ സി.പി.ഐ.എമ്മിനെതിരായ വിമര്‍ശനമാണ് ആക്രമണത്തിന് കാരണമെന്ന് സുഹൈലിന്റെ സുഹൃത്ത് ഇഖ്ബാല്‍ ആരോപിച്ചിരുന്നു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരായ കൊലപാതക ശ്രമം; രണ്ട് സി.പി.എം പ്രവർത്തകർ പിടിയിൽ

ആലപ്പുഴ ഭരണിക്കാവിൽ യൂത്ത് കോൺഗ്രസുകാരനായ സുഹൈൽ ഹസനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു സി.പി.എം പ്രവർത്തകർ പിടിയിൽ. കറ്റാനം സ്വദേശി സതീഷ്, മങ്ങാരം സ്വദേശി എ.എം.ഹാഷിം എന്നിവരെയാണ് വള്ളിക്കുന്നം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സതീഷ് നേരിട്ടും ഹാഷിം ഗൂഢാലോചനയിലും പങ്കെടുത്തു എന്നാണ് പൊലീസ് കണ്ടെത്തൽ. അടൂരിലെ ബന്ധുവീട്ടിൽ നിന്നാണ് സതീഷിനെ പിടികൂടിയത്. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. അതേസമയം മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വള്ളികുന്നം സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു.

അറബിക്കടലിലെ മുഴുവൻ വെള്ളവുമെടുത്ത്‌ കഴുകിയാലും സി.പി.എം പാർട്ടിയുടെ പാപക്കറ തീരില്ല : കെ.എം ഷാജി
Also Read

അറബിക്കടലിലെ മുഴുവൻ വെള്ളവുമെടുത്ത്‌ കഴുകിയാലും സി.പി.എം പാർട്ടിയുടെ പാപക്കറ തീരില്ല : കെ.എം ഷാജി

യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ മണ്ഡലം സെക്രട്ടറി സുഹൈല്‍ ഹസനാണ് ചൊവ്വാഴ്ച്ച രാത്രി ബൈക്കില്‍ സഞ്ചരിക്കവെ വെട്ടേറ്റത്. ഫേസ്ബുക്കില്‍ സി.പി.ഐ.എമ്മിനെതിരായ വിമര്‍ശനമാണ് ആക്രമണത്തിന് കാരണമെന്ന് സുഹൈലിന്റെ സുഹൃത്ത് ഇഖ്ബാല്‍ ആരോപിച്ചിരുന്നു.