LiveTV

Live

Kerala

സ്പ്രിന്‍ക്ലര്‍ ഇടപാട് അന്വേഷിക്കുന്ന സമിതിയും വിവാദത്തില്‍

സ്പ്രിന്‍ക്ലര്‍ ഇടപാട് വാദമാവുകയും ഹൈക്കോടതിയിൽ ഹരജി വരികയും ചെയ്ത പശ്ചാത്തലത്തിലാണ് ഇടപാടിനെക്കുറിച്ച് പരിശോധിക്കാൻ സംസ്ഥാന സർക്കാർ രണ്ടംഗ സമിതിയെ നിയോഗിച്ചത്.

സ്പ്രിന്‍ക്ലര്‍ ഇടപാട് അന്വേഷിക്കുന്ന സമിതിയും വിവാദത്തില്‍

സ്പ്രിന്‍ക്ലര്‍ ഇടപാട് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച സമിതിയും വിവാദത്തിൽ. ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൻറെ മേധാവിയാണ് ഐ.ടി വകുപ്പിനെതിരായ അന്വേഷണം നടത്തുന്ന സമിതിയിലെ അംഗം. സമിതി അംഗം മാധവൻ നമ്പ്യാർ ഐ.ടി വകുപ്പിന് കീഴിലുള്ള ഐ.ഐ.ഐ.എം.കെയുടെ ചെയർമാനാണ്. മറ്റൊരംഗം രാജീവ് സദാനന്ദനെതിരെയും ആരോപണം.

സ്പ്രിന്‍ക്ലര്‍ ഇടപാട് വാദമാവുകയും ഹൈക്കോടതിയിൽ ഹരജി വരികയും ചെയ്ത പശ്ചാത്തലത്തിലാണ് ഇടപാടിനെക്കുറിച്ച് പരിശോധിക്കാൻ സംസ്ഥാന സർക്കാർ രണ്ടംഗ സമിതിയെ നിയോഗിച്ചത്. കരാരില്‍ നടപടിക്രമങ്ങള്‍ പാലിച്ചോ, ശേഖരിക്കുന്ന വിവരം സുരക്ഷിതമാണോ എന്നിവാണ് പരിശോധന വിഷയങ്ങള്‍. മുൻ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദൻ, തമിഴ്നാട് കേഡറിലെ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ മാധവൻ നമ്പ്യാർ എന്നിവരാണ് സമിതി അംഗങ്ങൾ. ഐ.ടി വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഐ.ഐ.ഐ.ടി.എം.കെയുടെ മേധാവിയാണ് മാധവന്‍ നമ്പ്യാര്‍.

ഐ.ടി സെക്രട്ടറി എം ശിവശങ്കരൻ ആരോപണവിധേയനായ ഇടപെടല്‍ പരിശോധിക്കുന്നത് ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിലെ മേധാവിയായത് സംശയങ്ങൾക്ക് ഇട നൽകുന്നതാണ്. ഐ.ഐ.ഐ.ടി.എം.കെയിലെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് എം ശിവശങ്കരൻ. രണ്ടാമത്തെ അംഗം രാജീവ് സദാനന്ദൻ ടാറ്റയ്ക്ക് കീഴിൽ ആരോഗ്യരംഗത്തെ വിവരങ്ങൾ വിശകലനം ചെയ്ത് ഗവേഷണം നടത്തുന്ന ഇന്ന് എച്ച്.എസ്.ടി.പി എന്ന സ്ഥാപനത്തിൻറെ സി.ഇ.ഒ ആണ്. ഏറെ ദുരൂഹത ഉയർത്തിയ സ്പ്രിന്‍ക്ലര്‍ ഇടപാട് പരിശോധിക്കാന്‍ നിയോഗിച്ച സമിതിയെക്കുറിച്ചും ആരോപണങ്ങള്‍ ഉയര്‍ന്നത് കൂടുതല്‍ വിവാദങ്ങള്‍ കാരണമാകും.