LiveTV

Live

Kerala

കൊല്ലം കുളത്തുപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച ആളുടെ റൂട്ട് മാപ്പ് സങ്കീര്‍ണം; നേരിട്ട് സമ്പർക്കമുണ്ടായ 15 പേരെ നിരീക്ഷണത്തിലാക്കി

തമിഴ്‌നാട്ടിലെ പുളിയങ്കുടിയിൽ ശവസംസ്‌കാരചടങ്ങിൽ പങ്കെടുത്ത ഇയാൾ കാട്ടുപാതയിലൂടെയാണ് അതിർത്തി കടന്നത്.

കൊല്ലം കുളത്തുപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച ആളുടെ റൂട്ട് മാപ്പ് സങ്കീര്‍ണം; നേരിട്ട് സമ്പർക്കമുണ്ടായ 15 പേരെ നിരീക്ഷണത്തിലാക്കി

കൊല്ലം കുളത്തുപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച ആളുടെ റൂട്ട് മാപ്പ് സങ്കീര്‍ണം. തമിഴ്‍നാട്ടില്‍ നിന്നെത്തിയ ഇയാള്‍ നിരവധി പേരുമായി ബന്ധപ്പെട്ടു. നേരിട്ട് സമ്പർക്കമുണ്ടായ 15 പേരെ നിരീക്ഷണത്തിലാക്കി. കുളത്തുപ്പുഴയില്‍ എത്തിയശേഷവും ഇയാള്‍ നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തി

തമിഴ്‌നാട്ടിലെ പുളിയങ്കുടിയിൽ ശവസംസ്‌കാരചടങ്ങിൽ പങ്കെടുത്ത ഇയാൾ കാട്ടുപാതയിലൂടെയാണ് അതിർത്തി കടന്നത്. രോഗവ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ തമിഴ്‍നാട്ടില്‍ നിന്നെത്തിയവര്‍; പാലക്കാട് രോഗം സ്ഥിരീകരിച്ചവരില്‍ അതിഥി തൊഴിലാളിയും
Also Read

രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ തമിഴ്‍നാട്ടില്‍ നിന്നെത്തിയവര്‍; പാലക്കാട് രോഗം സ്ഥിരീകരിച്ചവരില്‍ അതിഥി തൊഴിലാളിയും

മാർച്ച് 19ന് ബന്ധുവിന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനാണ് 31കാരനായ കുമരംകരിക്കം സ്വദേശി ആദ്യം തെങ്കാശിയിലെ പുളിയങ്കുടിയിൽ പോയത്. മടങ്ങിയെത്തിയശേഷം പിന്നീട് ലോക്ക്ഡൗണിനിടെ ഈ മാസം നാലാം തീയതി മരണാനന്തര ചടങ്ങിൽ പങ്കെടുത്തു. തമിഴ്‍നാട്ടിലേക്കുള്ള പാതയിൽ പരിശോധനയുള്ളതിനാൽ ആര്യങ്കാവിലെ എസ്റ്റേറ്റിനുള്ളിലൂടെയും കാട്ടുപാതയിലൂടെയുമാണ് ഇയാൾ അതിർത്തി കടന്നത്. ചരക്ക് വാഹനങ്ങളിലും ആംബുലൻസിലുമായി ആറാം തീയതി കുളത്തൂപ്പുഴയിൽ മടങ്ങിയെത്തി. തമിഴ്‌നാട്ടിൽ പോയത് മറച്ചുവെച്ച് ഇയാൾ 14 ദിവസം കുളത്തൂപ്പുഴയിൽ കഴിഞ്ഞു.

ലോക്ക്ഡൌണ്‍ ലംഘിച്ച് നിരവധി പേര്‍ തമിഴ്‍നാട്ടില്‍ നിന്ന് കേരളത്തിലെത്തി; എത്തിയത് കാല്‍നടയായും ചരക്ക് ലോറികൾ വഴിയും
Also Read

ലോക്ക്ഡൌണ്‍ ലംഘിച്ച് നിരവധി പേര്‍ തമിഴ്‍നാട്ടില്‍ നിന്ന് കേരളത്തിലെത്തി; എത്തിയത് കാല്‍നടയായും ചരക്ക് ലോറികൾ വഴിയും

പുളിയങ്കുടിയിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇയാളെ കണ്ടെത്തിയത്. നിരവധിയാളുകളുമായി സമ്പർക്കം പുലർത്തിയിട്ടുള്ളതിനാൽ കുളത്തൂപ്പുഴ പഞ്ചായത്ത് പൂർണമായും അടക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ അതിർത്തി ഗ്രാമങ്ങളിൽ കോവിഡ് 19 വ്യാപിക്കുന്നതിനാൽ കുളത്തൂപ്പുഴയിലും ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചായത്തിന്റെ അതിർത്തികളിൽ ഉൾപ്പെടെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടുപാതകളും അടച്ച് പരിശോധന ശക്തമാക്കി.