LiveTV

Live

Kerala

നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെ കൊണ്ടുവരണം: നിരാഹാര സത്യാഗ്രഹവുമായി കോണ്‍ഗ്രസ്

കരിപ്പൂർ വിമാനത്താവളത്തിന് മുന്നിലാണ് ടി സിദ്ദീഖ്, വി വി പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ അതിജീവന നിരാഹാര സത്യാഗ്രഹം സംഘടിപ്പിച്ചത്.  

നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെ കൊണ്ടുവരണം: നിരാഹാര സത്യാഗ്രഹവുമായി കോണ്‍ഗ്രസ്

നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട്‌ കോൺഗ്രസിന്റെ നിരാഹാര സത്യാഗ്രഹ സമരം. കരിപ്പൂർ വിമാനത്താവളത്തിന് മുന്നിലാണ് ടി സിദ്ദീഖ്, വി വി പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ അതിജീവന നിരാഹാര സത്യാഗ്രഹം സംഘടിപ്പിച്ചത്. കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വീഡിയോ കോൺഫറൻസ് വഴി സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.

ലോക്ക്ഡൗൺ കാരണം വിദേശത്ത് കുടുങ്ങിയ പ്രവാസികളെ ഉടൻ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ടാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിൽ കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ദീഖ്, മലപ്പുറം ഡിസിസി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ് എന്നിവരുടെ നിരാഹാര സത്യഗ്രഹം. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഓൺലൈനിലൂടെ സത്യാഗ്രഹ സമരം ഉൽഘാടനം ചെയ്തു. എംപിമാരായ എം കെ രാഘവൻ, കെ മുരളീധരൻ എന്നിവരും സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കാനെത്തി. പ്രവാസികളെ തിരികെ കൊണ്ട് വരുന്ന കാര്യത്തിൽ കേന്ദ്രം നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെ മുരളീധരൻ വിമർശിച്ചു.

രാവിലെ 10 മുതൽ വൈകീട്ട് 6 വരെയാണ് സമരം. സാമൂഹിക അകലം പാലിക്കാനും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാനും പോലീസ് പ്രവർത്തകരോട് ആവശ്യപ്പെട്ടു. നിരോധനാജ്ഞ ലംഘിച്ചതിന് പോലീസ് കേസെടുത്താൽ ജയിലിൽ പോകാൻ തയ്യാറാണെന്ന് കെ.മുരളീധരൻ പ്രതികരിച്ചു.