LiveTV

Live

Kerala

ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്‍റെ റോൾ ആണ് മുഖ്യമന്ത്രിക്കെന്ന് കെ മുരളീധരന്‍

ഏഴു മണി വരെ വാർത്ത സമ്മേളനം വലിച്ച് നീട്ടുകുയാണ്. ചോദ്യം ചോദിച്ചാൽ അധിക്ഷേപിക്കുന്നു. മുഖ്യമന്ത്രിക്ക് കണ്ടക ശനിയാണെന്നും മുരളീധരന്‍ പറഞ്ഞു.

ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്‍റെ റോൾ ആണ് മുഖ്യമന്ത്രിക്കെന്ന് കെ മുരളീധരന്‍

ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്‍റെ റോൾ ആണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ. മുരളീധരൻ. ലോക്ഡൗൺ കാലത്ത് ബാറിന് ലൈസൻസ് അനുവദിച്ചു. സ്പ്രിന്‍ക്ലർ വിവാദത്തില്‍ കോടതി രൂക്ഷമായാണ് സര്‍ക്കാരിനെ വിമർശിച്ചതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

പ്രവാസികളുടെ കാര്യത്തിൽ നിഷേധാത്മക നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേരളത്തിലെ പ്രവാസികളെ സംബന്ധിച്ച കണക്കും ഒരുക്കിയ സൗകര്യവും കേന്ദ്രത്തിന് സമർപ്പിക്കണം. കാര്യങ്ങള്‍ ബോധ്യപ്പെടുത്താൻ സംസ്ഥാനം തയ്യാറാകണം. പ്രവാസികൾക്ക് വേണ്ടിയാണ് ലോക് ഡൗൺ കാലത്ത് സമരം. പ്രവാസികൾക്ക് വേണ്ടി ഏതറ്റം വരെയും പോകും. നിരോധനാജ്ഞ ലംഘിച്ചു എന്നാണെങ്കിൽ കേസ് എടുക്കാം. മനുഷ്യ ജീവൻ പന്താടുകയാണ് ചെയ്യുന്നത്. എല്ലാം നിർത്തിയിട്ടും ബാർ ലൈസൻസ് മാത്രം നിർത്തിയില്ല. കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ചുമതലയുണ്ട്. ഏഴു മണി വരെ വാർത്താ സമ്മേളനം വലിച്ച് നീട്ടുകയാണ്. ചോദ്യം ചോദിച്ചാൽ അധിക്ഷേപിക്കുന്നു. മുഖ്യമന്ത്രിക്ക് കണ്ടക ശനിയാണെന്നും മുരളീധരന്‍ പറഞ്ഞു.