LiveTV

Live

Kerala

16 കാരന്റെ കൊലപാതകം: മരണകാരണം കഴുത്തിന് പിന്നിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

16 കാരന്റെ കൊലപാതകം: മരണകാരണം കഴുത്തിന് പിന്നിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ട കൊടുമണ്ണിലെ വിദ്യാർത്ഥി അഖിലിന്റെ മരണകാരണം കഴുത്തിന് പിന്നിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. കഴുത്തിലും തലയിലും ആയുധമുപയോഗിച്ച് ആഴത്തിലുള്ള മൂന്ന് മുറിവുകളാണുള്ളത്. കല്ലേറ് കൊണ്ടാണ് അഖില്‍ മരിച്ചതെന്ന് പ്രതികള്‍ പറഞ്ഞത് തെറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. അഖിലിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി.

പത്തനംതിട്ട കൊടുമണ്ണിലാണ് ദാരുണമായ സംഭവം നടന്നത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വൈകിട്ട് നാലു മണിയോടെ ആണ് കൊലപാതക വിവരം പുറത്തറിയുന്നത്. കൊടുമൺ അങ്ങാടിക്കൽ സുധീഷ് ഭവനത്തിൽ അഖിൽ ആണ് കൊല്ലപ്പെട്ടത്. അഖിലും സുഹൃത്തുക്കളായ രണ്ട് പേരും ഉള്‍പ്പടെ സമീപത്തെ റബർ തോട്ടത്തിലേക്ക് പോകുന്നത് പ്രദേശ വാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മണിക്കുറുകൾക്ക് ശേഷം രണ്ട് പേർ മാത്രം മടങ്ങി വന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.