LiveTV

Live

Kerala

വയനാട്ടില്‍ കുരങ്ങുപനി ഭീതി; രോഗലക്ഷണങ്ങളുമായി 4 പേര്‍

ഈ വര്‍ഷം ഇതുവരെ 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ മരണപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയെ സ്‌പെഷ്യല്‍ കുരങ്ങുപനി കെയര്‍ സെന്ററായി മാറ്റി

വയനാട്ടില്‍ കുരങ്ങുപനി ഭീതി; രോഗലക്ഷണങ്ങളുമായി  4 പേര്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വയനാട്ടില്‍ കുരങ്ങുപനി കൂടി ആശങ്ക പടര്‍ത്തുകയാണ്. ജില്ലയില്‍ നാല് പേര്‍ കൂടി കുരങ്ങുപനി ലക്ഷണങ്ങളോടെ ചികിത്സ തേടി. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയെ സ്‌പെഷ്യല്‍ കുരങ്ങുപനി കെയര്‍ സെന്ററായി മാറ്റിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.

തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലുള്ള ഗ്രാമങ്ങളിലാണ് വയനാട്ടില്‍ കുരങ്ങുപനി വ്യാപിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ മരണപ്പെട്ടു. പുതുതായി നാലുപേര്‍ കൂടി കുരങ്ങുപനി ലക്ഷണങ്ങളോടെ ജുല്ലയില്‍ നിന്ന് ചികിത്സ തേടിയ സാഹചര്യത്തിലാണ് മുന്‍കരുതലിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയെ KFD കെയര്‍ സെന്ററാക്കി മാറ്റിയത്.

മാനന്തവാടി ജില്ലാ ആശുപത്രി കോവിഡ് പ്രത്യേക ആശുപത്രിയാക്കി മാറ്റിയതോടെ കുരങ്ങു പനി ബാധിച്ചെത്തുന്നവര്‍ക്ക് ജില്ലയില്‍ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ തന്നെയാണ് കൂടുതല്‍ പേര്‍ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കോളനികളില്‍ കുരങ്ങുപനിക്കെതിരായ ബോധവല്‍ക്കരണവും വാക്‌സിനേഷനും നടക്കുന്നുമുണ്ട്.