LiveTV

Live

Kerala

ലോക്ക്ഡൌണ്‍ ലംഘിച്ച് നിരവധി പേര്‍ തമിഴ്‍നാട്ടില്‍ നിന്ന് കേരളത്തിലെത്തി; എത്തിയത് കാല്‍നടയായും ചരക്ക് ലോറികൾ വഴിയും

ചരക്ക് ലോറികൾ പണം വാങ്ങി ആളുകളെ അതിർത്തി കടത്തുന്നു. പരിശോധന നടത്താതെ തമിഴ്‍നാട് പൊലീസ്; തൃത്താലയില്‍ രണ്ട് പേര്‍ പിടിയില്‍

ലോക്ക്ഡൌണ്‍ ലംഘിച്ച് നിരവധി പേര്‍ തമിഴ്‍നാട്ടില്‍ നിന്ന് കേരളത്തിലെത്തി; എത്തിയത് കാല്‍നടയായും ചരക്ക് ലോറികൾ വഴിയും

ലോക്ക്ഡൗൺ ലംഘിച്ച് തമിഴ്‍നാട്ടിൽ നിന്നും നിരവധി പേർ അനധികൃതമായി കേരളത്തിലേക്ക് എത്തുന്നു. ഊടുവഴികളിലൂടെയും, ചരക്ക് വാഹനങ്ങളിൽ ഒളിച്ചിരുന്നുമാണ് ആളുകൾ അതിർത്തി കടക്കുന്നത്. തൃത്താലയിൽ വെച്ച് രണ്ട് തമിഴ്‍നാട് സ്വദേശികളെ പൊലീസ് പിടികൂടി. ഇന്നലെ രോഗം സ്ഥിരീകരിച്ച മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് അതിർത്തി കടന്നത്.

രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ തമിഴ്‍നാട്ടില്‍ നിന്നെത്തിയവര്‍; പാലക്കാട് രോഗം സ്ഥിരീകരിച്ചവരില്‍ അതിഥി തൊഴിലാളിയും
Also Read

രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ തമിഴ്‍നാട്ടില്‍ നിന്നെത്തിയവര്‍; പാലക്കാട് രോഗം സ്ഥിരീകരിച്ചവരില്‍ അതിഥി തൊഴിലാളിയും

ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 3 പേരും തമിഴ്‍നാട്ടിൽ നിന്നും വന്നവരാണ്. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി ചരക്ക് ലോറിയിൽ ഒളിച്ചിരുന്നാണ് അതിർത്തി കടന്നത്.വാളയാറിൽ നിന്നും 47 കിലോമീറ്റർ അകലെ ഉള്ള കല്ലടിക്കോട് നിന്നാണ് ഇയാളെ പിടികൂടി നിരീക്ഷണത്തിലാക്കിയത്. പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിച്ചു. തിരിപ്പത്തൂരിൽ നിന്നും ഊടുവഴിയിലൂടെ തൃത്താലയിലെത്തിയ 2 തമിഴ്‍നാട് സ്വദേശികളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഐസുലേഷൻ വാർഡിലേക്ക് മാറ്റി.

തേങ്ങയിടാനായാണ് സാഹസികമായി ഇവർ കേരളത്തിലെത്തിയത്. ചരക്ക് വാഹനങ്ങൾ വൻതുക വാങ്ങി ആളുകളെ അതിർത്തി കടത്തുന്നുണ്ട്. ചരക്കുകൾക്കിടയിൽ ഒളിച്ചിരുന്ന് വന്നവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ചികിത്സ ആവശ്യങ്ങള്‍ക്ക് കലക്ടറുടെ പ്രത്യേക പാസോടുകൂടി മാത്രമെ കേരളത്തിലേക്ക് പ്രവേശനം നൽകൂ. ഇവർക്കും നിർബന്ധിത നിരീക്ഷണത്തിലിരിക്കണം. തമിഴ്‍നാട്ടിൽ രോഗം പടരുന്നതിനിടെ ആളുകൾ അനധികൃതമായി എത്തുന്നത് രോഗവ്യാപനത്തിന് കാരണമാകും.