LiveTV

Live

Kerala

തിരുവനന്തപുരത്തെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ ജോലിക്കെത്തണമെങ്കില്‍ ബസിന് 150 രൂപ നല്‍കണം

ജീവനക്കാരെ കൊണ്ടു വന്നിരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് നടപടി; 5 ദിവസത്തെ തുക 750 രൂപ മുന്‍കൂറായി അടക്കണമെന്ന് ജീവനക്കാര്‍ക്ക് അറിയിപ്പ്

തിരുവനന്തപുരത്തെ ആരോഗ്യവകുപ്പ് ജീവനക്കാര്‍  ജോലിക്കെത്തണമെങ്കില്‍  ബസിന് 150 രൂപ നല്‍കണം

ആശുപത്രിയിലേക്കുള്ള ബസ് യാത്രക്ക് ജീവനക്കാരില്‍ നിന്ന് പണം ഈടാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളജ്. കഴിഞ്ഞ ദിവസം വരെ സൌജന്യമായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാണ് ദിവസം 150 രൂപ നിരക്കില്‍ ഈടാക്കാന്‍ ആശുപത്രി വികസന സമിതി തീരുമാനിച്ചത്. കോവിഡ് കാലത്ത് അനുവദിച്ച അടിയന്തര ഫണ്ട് തീര്‍ന്നതോടെ കെഎസ്ആര്‍ടിസി ബസിന് വാടക നല്‍കാന്‍ പണം ഇല്ലാതായതോടെയാണ് ഈ തീരുമാനത്തിലേക്ക് മെഡിക്കല്‍ കോളജ് എത്തിയത്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

തിരുവനന്തപുരത്ത് ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ബസ് യാത്ര
Also Read

തിരുവനന്തപുരത്ത് ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ബസ് യാത്ര

കോവിഡ് വ്യാപനത്തിന് പിന്നാലെ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ ബസില്‍ ആശുപത്രിയില്‍ എത്തിയിരുന്ന ജീവനക്കാരുടെ യാത്ര പ്രതിസന്ധിയിലാണ്. ഈ ഘട്ടത്തിലാണ് വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസ് വിട്ട് യാത്രക്കാരെ എത്തിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് തീരുമാനിച്ചത്. കോവിഡ് പ്രതിരോധത്തിനായി അനുവദിച്ച 10 ലക്ഷം രൂപയില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് വാടക നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. കളക്ടറേറ്റ് വഴിയാണ് തുക നല്‍കിയിരുന്നു. 10 ലക്ഷം രൂപ തീര്‍ന്നതോടെ കെഎസ്ആര്‍ടിസിക്ക് വാടക നല്‍കാന്‍ കഴിയില്ലെന്ന് കളക്ടര്‍ അറിയിച്ചു. സ്വന്തം നിലയില്‍ പണം നല്‍കാന്‍ മെഡിക്കല്‍ കോളജിനും വികസന സമിതിക്കും കഴിയാതായി. ഇതോടെയാണ് മെഡിക്കല്‍ കോളജിലെ ബസും കെഎസ്ആര്‍ടി സിയും പണം ഈടാക്കി വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. ഒരു ദിവസത്തെ യാത്രക്ക് 150 രൂപാണ് ഒരു ജീവനക്കാരന്‍ നല്‍കേണ്ടത്. എല്ലാ സ്റ്റോപ്പിലും ഒരേ തുക ആയതോടെ സാധാരണ ബസിന് നല്‍കേണ്ടതിന്റെ ഇരട്ടിയും അതിലധികവും ചെലവാക്കേണ്ട അവസ്ഥയിലാണ് മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍.

സര്‍ക്കാര്‍ അധിക ഫണ്ട് അനുവദിച്ചാല്‍ മാത്രമേ ജീവനക്കാരുടെ യാത്ര ചെലവ് പ്രശ്നം പരിഹിക്കാന്‍ മെഡിക്കല്‍കോളജിനും ജില്ലാ ഭരണകൂട്ടത്തിനും കഴിയൂ..

ജീവനക്കാരുടെ യാത്രക്ക് ചെലവാകുന്ന തുക ആശുപത്രി വികസന ഫണ്ടില്‍ നിന്ന് എടുക്കണമെന്ന് ആരോഗ്യമന്ത്രി
Also Read

ജീവനക്കാരുടെ യാത്രക്ക് ചെലവാകുന്ന തുക ആശുപത്രി വികസന ഫണ്ടില്‍ നിന്ന് എടുക്കണമെന്ന് ആരോഗ്യമന്ത്രി