LiveTV

Live

Kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് 19

രോഗബാധിതര്‍ ഡല്‍ഹിയില്‍ വിനോദയാത്ര നടത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സംഘത്തിലുള്ളവര്‍. ഇവര്‍ തിരികെയെത്തിയത് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ മടങ്ങിയ ട്രെയിനില്‍. 

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് 19

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതര്‍ ഡല്‍ഹിയില്‍ വിനോദയാത്ര നടത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സംഘത്തിലുള്ളവര്‍. ഇവര്‍ തിരികെയെത്തിയത് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ മടങ്ങിയ ട്രെയിനില്‍. ഇവരെ പരിശോധിച്ച ആറ് മെഡിക്കല്‍ കോളജ് അധ്യാപകര്‍ ക്വാറന്‍റീനില്‍.

അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ വിനോദയാത്രയ്‍ക്ക് പോയത്. പക്ഷേ, തിരികെ എത്തിയതിന് ശേഷം ഇവര്‍ 28 ദിവസത്തെ ഹോം ക്വാറന്‍റൈനിലായിരുന്നു. രണ്ടുദിവസം മുമ്പ് ഹൌസ് സര്‍ജന്‍സിക്ക് ജോയിന്‍ ചെയ്യാന്‍ വന്നപ്പോഴാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. തുടര്‍ന്നാണ് ഇവരില്‍ രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ആ സമയത്ത് കൂടെയുണ്ടായിരുന്ന ആറ് അധ്യാപകരോടാണ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഈ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റാരുമായും സമ്പര്‍ക്കം ഉണ്ടായിട്ടില്ല. അഞ്ചുപേര്‍ വീട്ടിലും രണ്ടുപേര്‍ കോഴിക്കോട് ഐഎംജിക്ക് സമീപമുള്ള കെയര്‍ ഹോമിലുമായിരുന്നു ക്വാറന്റൈനിലുണ്ടായിരുന്നത്. തിരിച്ചെത്തിയ ശേഷം ഇവര്‍‌ ഹോസ്റ്റലിലും പോയിരുന്നില്ല.

ഹൌസ് സര്‍ജന്‍സിക്ക് കയറുന്നവര്‍ ഒരു അഫിഡവിറ്റ് പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. അതില്‍ പുറത്ത് യാത്ര നടത്തിയിരുന്നോ എന്ന ചോദ്യത്തിന് വിദ്യാര്‍ത്ഥികള്‍ ഉണ്ട് എന്ന് ഉത്തരം നല്‍കി. തുടര്‍ന്നാണ് ഇവരെ ടെസ്റ്റിന് വിധേയമാക്കിയത്.