LiveTV

Live

Kerala

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങായി മാധ്യമം ഹെല്‍ത്ത് കെയറും

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലുള്ള ഡോക്ടര്‍മാര്‍,നഴ്സുമാര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ ഉപയോഗിക്കുന്ന പി.പി.ഇ കിറ്റുകള്‍ മാധ്യമം ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമിലൂടെ വിതരണം ചെയ്തു

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങായി മാധ്യമം ഹെല്‍ത്ത് കെയറും

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങായി മാധ്യമം ഹെല്‍ത്ത് കെയറും. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍,നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ ഉപയോഗിക്കുന്ന പി.പി.ഇ കിറ്റുകള്‍ മാധ്യമം ദിനപത്രത്തിന്‍റെ ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമിലൂടെ വിതരണം ചെയ്തു. ഹെല്‍ത്ത് കെയറിന്‍റെ പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സജിത് കുമാറിന് മാധ്യമം സി.ഇ.ഒ പി.എം സാലിഹ് കിറ്റുകള്‍ കൈമാറി. കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍ രാജേന്ദ്രന്‍ മാധ്യമം റീജനല്‍ മാനേജര്‍ ഇമ്രാന്‍ ഹുസൈന്‍, ഹെല്‍ത്ത് കെയര്‍ മാനേജര്‍ കെ.ടി സദറു തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരം, കൊച്ചി, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് എന്നീ ജില്ലകളിലെ കൊവിഡ് ആശുപത്രികള്‍ക്കാണ് കിറ്റുകള്‍ നല്‍കുന്നത്. 2001ല്‍ തുടങ്ങിയ മാധ്യമം ഹെല്‍ത്ത് കെയര്‍ പദ്ധതിയിലൂടെ ആരോഗ്യമേഖലയില്‍ നിരവധി സഹായങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.