LiveTV

Live

Kerala

വയനാട്ടില്‍ മൂന്ന് പുതിയ ബാറുകള്‍ക്കു കൂടി അനുമതി

ലോക് ഡൌണിന്‍റെ മറവില്‍ നിയമം ലംഘിച്ചുകൊണ്ട് ബാറുകള്‍ക്ക് അനുമതി നല്‍കിയെന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്

വയനാട്ടില്‍ മൂന്ന് പുതിയ ബാറുകള്‍ക്കു കൂടി അനുമതി

വയനാട്ടില്‍ മൂന്ന് പുതിയ ബാറുകള്‍ക്കു കൂടി അനുമതി. സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ടും കല്‍പ്പറ്റയില്‍ ഒരു ബാറുമാണ് അനുവദിച്ചത്. ലോക് ഡൌണിന്‍റെ മറവില്‍ നിയമം ലംഘിച്ചുകൊണ്ട് ബാറുകള്‍ക്ക് അനുമതി നല്‍കിയെന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. നിലവില്‍ വയനാട്ടില്‍ ആറ് ബാറുകളാണ് ഉള്ളത്.

അതിലേക്കാണിനി പുതുതായി മൂന്ന് ബാറുകള്‍ കൂടി അനുവദിച്ചിരിക്കുന്നത്. ലോക്ഡൌണ്‍ അവനാസിക്കുന്നതോടുകൂടി ബാറുകള്‍ ആരംഭിക്കാന്‍ ഉടമകള്‍ക്ക് നിര്‍ദേശം ലഭിച്ചതായാണ് വിവരം. എന്നാല്‍ തൊട്ടടുത്തുള്ള ഒരു ആരാധാനാലയത്തോട് ചേര്‍ന്നാണ് പുതിയ ബാറ് വരുന്നത് എന്ന ആക്ഷേപം നേരത്തെ തന്നെ ഉണ്ടായിരുന്നു. സംസ്ഥാനത്ത് കോവിഡ് അടക്കമുള്ള സങ്കീര്‍ണതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ബാറുടമകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. ഇതിനെതിരെ ശക്തമായ പ്രതിശേധപരിപാടി സംഘടിപ്പിക്കുമെന്ന് യൂത്ത്കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ സംഘടനകള്‍ അറിയിച്ചു.