LiveTV

Live

Kerala

ആംബുലന്‍സ് വഴി തിരിച്ചുവിട്ടു; ചികിത്സ കിട്ടാതെ മലയാളി മരിച്ചു

കുളച്ചലില്‍ നിന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് വരുമ്പോള്‍ പാറശ്ശാല ഇഞ്ചിവിള ചെക്പോസ്റ്റില്‍ ആംബുലന്‍സ് തടഞ്ഞു.

ആംബുലന്‍സ് വഴി തിരിച്ചുവിട്ടു; ചികിത്സ കിട്ടാതെ മലയാളി മരിച്ചു

ചികിത്സക്കായി തമിഴ്നാട് അതിര്‍ത്തി കടന്ന് കേരളത്തിലെത്താന്‍ കഴിയാതിരുന്ന മലയാളി മരിച്ചു. 52 വയസുകാരനായ കരുനാഗപ്പള്ളി സ്വദേശി താഹ (52) ആണ് യാത്രാ മധ്യേ മരിച്ചത്. കുളച്ചലില്‍ നിന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് വരുമ്പോള്‍ പാറശ്ശാല ഇഞ്ചിവിള ചെക്പോസ്റ്റില്‍ ആംബുലന്‍സ് തടഞ്ഞു. തുടര്‍ന്ന് ആംബുലന്‍സ് കുളച്ചലിലേക്ക് തിരിച്ചുവിട്ടു. ഇതേത്തുടര്‍ന്ന് ആശുപത്രിയിലെത്തും മുമ്പ് ഹൃദ്രോഗിയായ താഹ മരണപ്പെടുകയായിരുന്നു. മൃതദേഹം കന്യാകുമാരിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിയാണ് താഹ. കച്ചവടത്തിന് പോയ താഹ ലോക്ക്‍ഡൌണിനെത്തുടര്‍ന്നാണ് തമിഴ്നാട്ടില്‍ കുടുങ്ങിയത്.