LiveTV

Live

Kerala

അട്ടപ്പാടി വരണ്ടുണങ്ങുന്നു; ആദവാസി ഈരുകളില്‍ കുടിവെള്ളമില്ല

തകർന്ന കുടിവെള്ള പദ്ധതി പുനസ്ഥാപിക്കാത്തതാണ് കുടിവെള്ളക്ഷാമത്തിനു കാരണം

അട്ടപ്പാടി വരണ്ടുണങ്ങുന്നു; ആദവാസി ഈരുകളില്‍ കുടിവെള്ളമില്ല

പാലക്കാട് അട്ടപ്പാടിയിൽ കടുത്ത കുടിവെള്ള ക്ഷാമം. സ്വർണഗദ്ദ ആദിവാസി ഊരിലുള്ളവർ പുഴയിൽ കുഴി ഉണ്ടാക്കിയാണ് കുടിവെള്ളം ശേഖരിക്കുന്നത്. തകർന്ന കുടിവെള്ള പദ്ധതി പുനസ്ഥാപിക്കാത്തതാണ് കുടിവെള്ളക്ഷാമത്തിനു കാരണം. കിഴക്കൻ അട്ടപ്പാടിയിൽ കടുത്ത ചൂടും, ജലക്ഷാമവുമാണ് അനുഭവപ്പെടുന്നത്. സ്വർണഗദ്ദ ഊരിലുള്ള 50ലധികം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നട്ടോട്ടം ഓടുന്നത്. സമീപത്തെ വരഗാർ പുഴയും വറ്റിവരണ്ടു.

ഇതൊടെ പുഴയിൽ കുഴിയുണ്ടാക്കിയാണ് വെള്ളം ശേഖരിക്കുന്നത്. 15 വർഷം മുമ്പ് വരഗാർ പുഴയിൽ സ്ഥാപിച്ച ജലനിധി പദ്ധതിയാണ് സ്വർണഗദ്ദ ഊര് നിവാസികൾ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്നത്. പദ്ധതി പിന്നീട് പുതൂർ പഞ്ചായത്ത് ഏറ്റെടുത്തു. 3 വർഷം മുമ്പ് ശക്തമായ മഴയിൽ കുടിവെള്ള പദ്ധതിയുടെ പമ്പുകൾ തകർന്നു. ഇത് ശരിയാക്കാൻ പഞ്ചായത്ത് തയ്യറാകാത്തതാണ് പ്രശ്നം. കുടിവെള്ളം ടാങ്കറുകളിൽ എത്തിക്കാൻ വാർഡ് മെമ്പർ ഉൾപ്പെടെ ശ്രമിക്കുന്നില്ലെന്നും ഊര് നിവാസികൾ പറയുന്നു. നിരവധി പദ്ധതികൾ ഉണ്ടായിട്ടും ആദിവാസികൾ കുടിവെള്ളത്തിനു പോലും ഏറെ പ്രയാസത്തിലാണ്.