LiveTV

Live

Kerala

എസ്‌.ഐയുടെ അവസരോചിത ഇടപെടൽ; വന്‍ തീപിടുത്തം ഒഴിവായി 

ഇതിനുതൊട്ടു മുകളിലത്തെ നിലയിൽ അഞ്ചോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്, കൂടാതെ ധാരാളം വ്യാപാരസ്ഥാപനങ്ങളും എ.ടി.എം കൌണ്ടറിനടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്

എസ്‌.ഐയുടെ അവസരോചിത ഇടപെടൽ; വന്‍ തീപിടുത്തം ഒഴിവായി 

വണ്ണപ്പുറം സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എ.ടി.എമ്മിൽ തീ പിടുത്തം. ഇന്നലെ രാത്രി എട്ടു മണിയോടുകൂടിയാണ് കൗണ്ടറിൽ തീപിടുത്തമുണ്ടായത്. ഈ സമയം ടൗണിൽ പെട്രോളിങ് നടത്തി നടത്തിയിരുന്ന കാളിയാർ സബ്ഇൻസ്പെക്ടർ വി.സി വിഷ്ണു കുമാറാണ് തീ പടരുന്നത് കണ്ടത്. ഉടന്‍ തന്നെ അദ്ദേഹം എ.ടി.എം കൌണ്ടറിനുള്ളിൽ കയറി തീ അണക്കുകയായിരുന്നു.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാങ്കിനോട് ചേർന്ന് തന്നെയാണ് എ.ടി.എം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുതൊട്ടു മുകളിലത്തെ നിലയിൽ അഞ്ചോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കൂടാതെ ധാരാളം വ്യാപാരസ്ഥാപനങ്ങളും എ.ടി.എം കൌണ്ടറിനടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എസ്.ഐയുടെ അവസരോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയത്.