LiveTV

Live

Kerala

കെ.എം ഷാജിക്കെതിരായ വിജിലൻസ് കേസ് അന്വേഷിക്കുന്നത് ചലച്ചിത്രതാരമായ ഡി.വൈ.എസ്.പി

നിരവധി ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായ വിജിലൻസിന്റെ ഡി.വൈ.എസ്.പി വി.മധുസൂദനനാണ് ഈ താരം.

കെ.എം ഷാജിക്കെതിരായ വിജിലൻസ് കേസ് അന്വേഷിക്കുന്നത് ചലച്ചിത്രതാരമായ ഡി.വൈ.എസ്.പി

രാഷ്ട്രീയ വിവാദങ്ങളെ തുടർന്ന് താരമായി മാറിയ കെ.എം ഷാജി എം.എല്‍.എക്കെതിരായ വിജിലൻസ് കേസ് അന്വേഷിക്കുന്നതും ഒരു താരമാണ്. നിരവധി ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായ വിജിലൻസിന്റെ ഡി.വൈ.എസ്.പി വി.മധുസൂദനനാണ് ഈ താരം.

ഈ കേസില്‍ പ്രതിയെ കിട്ടിയില്ലെങ്കില്‍ സംഗതി പണിയാകുമെന്ന് വിജിലന്‍സ് ഡി.വൈ.എസ്.പി, വി.മധുസൂദനന് നന്നായി അറിയാം. കാരണം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു കേസിന്റെ ഫയലാണ് മുന്നിലുളളത്. അതുകൊണ്ട് സിനിമക്ക് തത്കാലം അവധി കൊടുത്ത് കെ.എം ഷാജി എം.എല്‍.എക്കെതിരായ അഴിമതി ആരോപണ കേസില്‍ ശ്രദ്ധിക്കാനാണ് ഇനി മധുസൂദനന്റെ തീരുമാനം.

2005ല്‍ മയൂഖം എന്ന സിനിമയിലൂടെയാണ് മധുസൂദനന്‍ സിനിമയിലെത്തിയത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ സി.ഐയുടെ വേഷം ഏറെ ശ്രദ്ധ നേടി.കക്ഷി അമ്മിണി പിളളയിലെ ജഡ്ജ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ മെഡിക്കല്‍ റപ്പ് മധു തുടങ്ങിയ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. കുറ്റവും ശിക്ഷയും, തുറമുഖം എന്നിവയടക്കം നിരവധി സിനിമകള്‍ റിലീസാവാനുമുണ്ട്. മെയ് 31ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന മധുസൂദനന്‍ അതിന് മുമ്പ് കെ.എം ഷാജിക്കെതിരായ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാനുളള ശ്രമത്തിലാണ്.