LiveTV

Live

Kerala

സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ പ്രത്യക്ഷ സമരം തുടങ്ങുന്നത് യു.ഡി.എഫ് ആലോചിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ പ്രത്യക്ഷ സമരം തുടങ്ങുന്നത് യു.ഡി.എഫ് ആലോചിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ പ്രത്യക്ഷ സമരം തുടങ്ങുന്നത് യു.ഡി.എഫ് ആലോചിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ പ്രത്യക്ഷ സമരം തുടങ്ങുന്നത് യു.ഡി.എഫ് ആലോചിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി കിട്ടിയിട്ടില്ല. വിഷയത്തില്‍ ഐ.ടി സെക്രട്ടറിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു.

അതേസമയം സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ ഉത്തരവാദിത്തം ഐ.ടി വകുപ്പിനെന്ന് നിയമമന്ത്രി എ.കെ ബാലന്‍. ഐ.ടി വകുപ്പിന് ഇടപാടില്‍ ഉറപ്പുള്ളതിനാലാണ് നിയമ വകുപ്പിന് അയക്കാതിരുന്നത്. നിയമവകുപ്പിന്റെ അഭിപ്രായം തേടിയിട്ടില്ലെങ്കില്‍ പദ്ധതിയുടെ പൂര്‍ണ ഉത്തരവാദത്തം ഐ.ടി വകുപ്പിനായിരിക്കുമെന്നും മന്ത്രി പറഞ്ഞു. എ.ഡി.ബി കരാറിന്റെ ഒരു രേഖപോലും സെക്രട്ടേറിയറ്റില്ലെന്ന് ഓര്‍ക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സ്പ്രിങ്ക്‌ളര്‍ ഇടപാടിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.ടി സെക്രട്ടറി എം ശിവശങ്കരന്‍ ഇന്നലെ രംഗത്ത് എത്തിയിരുന്നു. കരാര്‍ നിയമവകുപ്പ് കാണേണ്ട എന്നതുള്‍പ്പടെയുള്ള നടപടിക്രമങ്ങളില്‍ താനാണ് തീരുമാനമെടുത്തത്, പോരായ്മകളുണ്ടെങ്കില്‍ തിരുത്തും. സ്വകാര്യ കമ്പനിയാണ് വിവരം ശേഖരിക്കുന്നത് എന്ന കാര്യം രോഗികളെ അറിയിച്ചിട്ടില്ലെന്നും ഐ.ടി സെക്രട്ടറി പറഞ്ഞിരുന്നു.

'തീരുമാനത്തില്‍ മറ്റാര്‍ക്കും പങ്കില്ല; സ്പ്രിങ്ക്ളര്‍ ഇടപാടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.ടി സെക്രട്ടറി
Also Read

'തീരുമാനത്തില്‍ മറ്റാര്‍ക്കും പങ്കില്ല; സ്പ്രിങ്ക്ളര്‍ ഇടപാടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.ടി സെക്രട്ടറി