LiveTV

Live

Kerala

മൈസൂരുവില്‍ കുടുങ്ങി ഭിന്നശേഷിക്കാരായ മലയാളി കുട്ടികള്‍; നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത്

കേരളത്തില്‍ നിന്നുള്ള 70 കുട്ടികളും മാതാപിതാക്കളുമാണ് മൈസൂരുവില്‍ ആശങ്കയില്‍ കഴിയുന്നത്.

മൈസൂരുവില്‍ കുടുങ്ങി ഭിന്നശേഷിക്കാരായ മലയാളി കുട്ടികള്‍; നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത്

ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ദുരിതത്തിലായി ഭിന്നശേഷിക്കാരായ കുട്ടികള്‍. കേരളത്തില്‍ നിന്നുള്ള 70 കുട്ടികളും മാതാപിതാക്കളുമാണ് മൈസൂരുവില്‍ ആശങ്കയില്‍ കഴിയുന്നത്. തങ്ങളെ നാട്ടിലെത്തിക്കാനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

മൈസൂരുവിലെ മാനസഗംഗോത്രിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്ങില്‍ ചികിത്സയ്ക്കായെത്തിയതാണ് ഭിന്നശേഷിക്കാരായ കുട്ടികളും രക്ഷിതാക്കളും. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ഇവിടെ ചികിത്സയില്ല. ലോക്ഡൗണായതിനാല്‍ ഇവര്‍ക്ക് നാട്ടിലേക്ക് എത്താനും കഴിയുന്നില്ല. നിലവില്‍ സ്ഥാപനത്തിന് പുറത്തുള്ള ഹോസ്റ്റലുകളിലും ഹോട്ടല്‍ മുറികളിലുമായി കഴിയുകയാണിവര്‍.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. നിലവിലെ സാഹചര്യത്തില്‍ ഇവിടെ കഴിയുന്നത് സുരക്ഷിതമല്ല. തുടര്‍ന്നാണ് നാട്ടിലേക്ക് എത്താന്‍ സഹായം ആവശ്യപ്പെട്ട് സ്റ്റെപ്പ് ഇന്ത്യ ഫൌണ്ടേഷന്റെ സഹായത്തോടെ ഇവര്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയത്. മൈസൂരിവിലെ നഞ്ചന്‍കോഡ് അടക്കം റെഡ് സോണില്‍ ഉള്ളതിനാല്‍ കൂടുതല്‍ നിയന്ത്രണം വരുമോയെന്ന ആശങ്കയും ഇവര്‍ക്കുണ്ട്.