LiveTV

Live

Kerala

'ടി.പി ചന്ദ്രശേഖരനെയും ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി; തനിക്കെതിരായ വധ ഭീഷണി ഗൗരവമായി എടുക്കുന്നുവെന്ന്‌ കെ.എം ഷാജി

തനിക്കെതിരായ വധഭീഷണി ഗൗരവമായി എടുക്കുന്നുവെന്ന് കെ.എം ഷാജി എം.എല്‍.എ. ഇങ്ങനെ ഭീഷണിപ്പെടുത്തിയാണ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത്.

'ടി.പി ചന്ദ്രശേഖരനെയും ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി; തനിക്കെതിരായ വധ ഭീഷണി ഗൗരവമായി എടുക്കുന്നുവെന്ന്‌
കെ.എം ഷാജി

തനിക്കെതിരായ വധഭീഷണി ഗൗരവമായി എടുക്കുന്നുവെന്ന് കെ.എം ഷാജി എം.എല്‍.എ. ഇങ്ങനെ ഭീഷണിപ്പെടുത്തിയാണ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത്.

വധഭീഷണിയെ തുടര്‍ന്ന് പരാതി നല്‍കിയിട്ടുണ്ട്, ഫേസ്ബുക്ക് വഴിയും ഫോണ്‍വിളിയിലൂടെയും ഭീഷണിയുണ്ടായിട്ടുണ്ട്, സാധാരണ ഇതൊക്കെ പലപ്പോഴും ഉണ്ടാകാറുണ്ട്, അതിനെ നിസാരമായി എടുക്കാത്തത്, ഷുഹൈബും ടിപിയും കൊല്ലപ്പെട്ടത് ഇങ്ങനെയായതിനാലാണ്, സിപിഎമ്മുകാരുടെ ഭീഷണി നിസാരവല്‍ക്കരിച്ചുകൂടെന്ന് എന്റെ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് പരാതി നല്‍കിയതെന്നും ഷാജി പറഞ്ഞു.

സ്പ്രിൻക്ലർ മാത്രമാണ് ഇനി മുഖ്യ വിഷയം, യുഡിഎഫ് നേതാക്കളോട് സ്പ്രിൻക്ലര്‍ വിഷയത്തിൽ നിന്ന് പിന്മാറരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്പ്രിൻക്ലർ ഡാറ്റാ വിവാദം ഒരുപാട് പേരെ ബാധിക്കുന്ന വിഷയമാണെന്നും കെ.എം.ഷാജി എംഎല്‍എ പറഞ്ഞു.

Watch More.....